ക്രിസ്‌ത്യാനികളായി ജീവിക്കാം
ജീവിതം ആസ്വദിക്കാം—എന്നേക്കും! ശുശ്രൂഷയിൽ ഉപയോഗിക്കുക
ബൈബിൾപഠനം നടത്തുന്നതിന് ജീവിതം ആസ്വദിക്കാം—എന്നേക്കും! എന്ന പുതിയ ലഘുപത്രികയും പുസ്‌തകവും കിട്ടിയതിൽ നമുക്ക് ഒരുപാട് സന്തോഷമില്ലേ! കൂടുതൽ ആളുകളെ ശിഷ്യരാക്കാനുള്ള നമ്മുടെ ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കട്ടെ എന്നാണു നമ്മുടെ പ്രാർഥന. (മത്ത 28:18-20; 1കൊ 3:6-9) ഈ പുതിയ ഉപകരണങ്ങൾ നമുക്ക് എങ്ങനെ ഉപയോഗിക്കാം?
ഇവ ഉപയോഗിച്ച് പുതിയൊരു രീതിയിലാണു നമ്മൾ ആളുകളെ പഠിപ്പിക്കുന്നത്. ബൈബിൾപഠനങ്ങൾക്കായി തയ്യാറാകുമ്പോഴും അതു നടത്തുമ്പോഴും താഴെ കൊടുത്തിരിക്കുന്നതുപോലെ ചെയ്യുക.a
പഠിക്കാനുള്ള ഭാഗം വായിക്കുക, ചോദ്യങ്ങൾ ചർച്ച ചെയ്യുക
“വായിക്കുക” എന്നു കൊടുത്തിരിക്കുന്ന തിരുവെഴുത്തുകൾ വായിച്ചിട്ട്, ജീവിതത്തിൽ അതിന്റെ പ്രയോജനം എന്താണെന്നു മനസ്സിലാക്കാൻ വിദ്യാർഥിയെ സഹായിക്കുക
വീഡിയോകൾ കാണിച്ചിട്ട് കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ചർച്ച ചെയ്യുക
പഠിക്കുമ്പോൾ ഓരോ പാഠവും മുഴുവനായി പഠിച്ചുതീർക്കാൻ ശ്രമിക്കുക
ശുശ്രൂഷയിലായിരിക്കുമ്പോൾ ഒരു വ്യക്തിക്ക് താത്‌പര്യമുണ്ടോ എന്നു മനസ്സിലാക്കാൻ നമ്മൾ ഈ ലഘുപത്രിക കൊടുക്കും. (“ജീവിതം ആസ്വദിക്കാം—എന്നേക്കും! ലഘുപത്രിക ആദ്യസന്ദർശനത്തിൽ എങ്ങനെ കൊടുക്കാം?” എന്ന ചതുരം നോക്കുക.) ലഘുപത്രിക മുഴുവൻ പഠിച്ചുകഴിഞ്ഞും വിദ്യാർഥിക്ക് താത്‌പര്യമുണ്ടെങ്കിൽ, പുസ്‌തകം കൊടുത്തിട്ട് പാഠം 04 മുതൽ പഠിച്ചുതുടങ്ങുക. നിങ്ങൾ ഇപ്പോൾ പഠിപ്പിക്കുന്നു പുസ്‌തകമോ ദൈവസ്‌നേഹത്തിൽ നിലനിൽക്കുക പുസ്‌തകമോ ഉപയോഗിച്ച് ബൈബിൾപഠനം നടത്തുന്നുണ്ടെങ്കിൽ അതു ജീവിതം ആസ്വദിക്കാം—എന്നേക്കും! പുസ്‌തകത്തിലേക്കു മാറ്റുക. എവിടംമുതൽ പഠിച്ചുതുടങ്ങണമെന്നു നിങ്ങൾക്കു തീരുമാനിക്കാം.
ബൈബിൾപഠനത്തിലേക്കു സ്വാഗതം എന്ന വീഡിയോ കാണുക. എന്നിട്ട് താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
പുതിയ പുസ്‌തകത്തിൽനിന്ന് വിദ്യാർഥി എന്തൊക്കെ പഠിക്കും?
പുതിയ വിദ്യാർഥികളെ ഈ വീഡിയോ കാണിക്കേണ്ടത് എന്തുകൊണ്ടാണ്?
പടിപടിയായി ഏതൊക്കെ ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കണം?—“പ്രധാനവിഷയവും വിദ്യാർഥി ചെയ്യേണ്ടതും” എന്ന ചാർട്ട് നോക്കുക.
a കുറിപ്പ്: “കൂടുതൽ മനസ്സിലാക്കാൻ” എന്ന ഭാഗം ബൈബിൾപഠനത്തിന്റെ സമയത്ത് വേണമെങ്കിൽ ചർച്ച ചെയ്‌താൽ മതിയെങ്കിലും നിങ്ങൾ തയ്യാറാകുമ്പോൾ അതിലെ ലേഖനങ്ങൾ വായിക്കുകയും വീഡിയോകൾ കാണുകയും ചെയ്യുക. വിദ്യാർഥിക്ക് ഇഷ്ടമാകുന്ന, അവരെ സഹായിക്കാൻ പറ്റുന്ന വിവരങ്ങൾ കണ്ടെത്താൻ അപ്പോൾ നിങ്ങൾക്കു കഴിയും. ഇലക്ട്രോണിക് പതിപ്പിൽ അതിലേക്കുള്ള ലിങ്കുകൾ ഉണ്ട്.
പ്രധാനവിഷയവും വിദ്യാർഥി ചെയ്യേണ്ടതും |
|||
---|---|---|---|
പാഠങ്ങൾ |
പ്രധാനവിഷയം |
വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കുക |
|
01-12 |
ബൈബിൾ നിങ്ങളെ സഹായിക്കുന്ന വിധം മനസ്സിലാക്കുക, അതിന്റെ എഴുത്തുകാരനെ അറിയുക |
ബൈബിൾ വായിക്കാനും ബൈബിൾപഠനത്തിനു തയ്യാറാകാനും മീറ്റിങ്ങിനു വരാനും |
|
13-33 |
ദൈവം നമുക്കുവേണ്ടി ചെയ്‌തിരിക്കുന്ന കാര്യങ്ങൾ, ദൈവത്തിന് ഇഷ്ടമുള്ള ആരാധന എന്നിവയെക്കുറിച്ച് മനസ്സിലാക്കുക |
പഠിച്ച സത്യങ്ങൾ മറ്റുള്ളവരോടു പറയാനും ഒരു പ്രചാരകനാകാനും |
|
34-47 |
തന്റെ ആരാധകരിൽനിന്ന് ദൈവം പ്രതീക്ഷിക്കുന്നത് എന്താണെന്ന് മനസ്സിലാക്കുക |
ജീവിതം യഹോവയ്‌ക്കു സമർപ്പിക്കാനും സ്‌നാനമേൽക്കാനും |
|
48-60 |
ദൈവവുമായുള്ള സുഹൃദ്‌ബന്ധം എങ്ങനെ കാത്തുസൂക്ഷിക്കാമെന്ന് പഠിക്കുക |
ശരിയും തെറ്റും വേർതിരിച്ച് അറിയാനും ദൈവത്തോടു കൂടുതൽ അടുക്കാനും |