ക്രിസ്‌ത്യാനികളായി ജീവിക്കാം
നിങ്ങളുടെ വിവേചനാപ്രാപ്‌തിയെ പരിശീലിപ്പിച്ചുകൊണ്ടിരിക്കുക
ഒരു കായികാഭ്യാസി തന്റെ കഴിവുകൾ നഷ്ടപ്പെട്ടുപോകാതിരിക്കാൻ പേശികൾക്ക് എപ്പോഴും പരിശീലനം കൊടുത്തുകൊണ്ടിരിക്കും. അതുപോലെ, എപ്പോഴും നല്ല വിവേചനാപ്രാപ്‌തിയുണ്ടായിരിക്കാൻ നമ്മൾ അതിനെ പരിശീലിപ്പിച്ചുകൊണ്ടിരിക്കണം. (എബ്ര 5:14) മറ്റുള്ളവരെടുക്കുന്ന അതേ തീരുമാനങ്ങൾതന്നെ എടുക്കാൻ നമുക്കും തോന്നിയേക്കാം. എന്നാൽ നമ്മൾ ചിന്താപ്രാപ്‌തി ഉപയോഗിച്ച് സ്വയം തീരുമാനമെടുക്കണം. എന്തുകൊണ്ട്? ഓരോരുത്തരും അവരവരുടെ തീരുമാനങ്ങൾക്കു കണക്കു ബോധിപ്പിക്കേണ്ടിവരും.—റോമ 14:12.
സ്‌നാനപ്പെട്ടിട്ട് വർഷങ്ങളായി എന്നതുകൊണ്ട് നമ്മൾ നല്ല തീരുമാനങ്ങളെടുക്കുമെന്നു ചിന്തിക്കരുത്. അതിനു നമ്മൾ യഹോവയിലും ദൈവവചനത്തിലും യഹോവയുടെ സംഘടനയിലും പൂർണമായി ആശ്രയിക്കണം.—യോശ 1:7, 8; സുഭ 3:5, 6; മത്ത 24:45.
“ഒരു നല്ല മനസ്സാക്ഷി കാത്തുസൂക്ഷിക്കുക” എന്ന വീഡിയോ അവതരണം കാണുക. എന്നിട്ട് താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
എമ്മയ്ക്ക് ഏതു കാര്യത്തിൽ തീരുമാനമെടുക്കേണ്ടിവന്നു?
മനസ്സാക്ഷിയനുസരിച്ച് ഒരാൾ എടുക്കേണ്ട തീരുമാനത്തിൽ നമ്മൾ അഭിപ്രായം പറയരുതാത്തത് എന്തുകൊണ്ട്?
ഒരു ദമ്പതികൾ എമ്മയ്ക്ക് ഏതു നല്ല ഉപദേശമാണു കൊടുത്തത്?
എമ്മയ്ക്ക് എവിടെനിന്നാണു സഹായകമായ വിവരങ്ങൾ കിട്ടിയത്?