വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb22 ജനുവരി പേ. 13
  • ശമുവേലിന്റെ ജീവിതത്തിൽനിന്നുള്ള പാഠങ്ങൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ശമുവേലിന്റെ ജീവിതത്തിൽനിന്നുള്ള പാഠങ്ങൾ
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
  • സമാനമായ വിവരം
  • ശമൂവേൽ സത്യാരാധനയെ ഉന്നമിപ്പിക്കുന്നു
    2007 വീക്ഷാഗോപുരം
  • അവൻ “യഹോവയുടെ സന്നിധിയിൽ വളർന്നുവന്നു”
    2011 വീക്ഷാഗോപുരം
  • അവൻ “യഹോവയുടെ സന്നിധിയിൽ വളർന്നുവന്നു”
    അവരുടെ വിശ്വാസം അനുകരിക്കുക
  • അവൻ സഹിച്ചുനിന്നു
    2011 വീക്ഷാഗോപുരം
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2022
mwb22 ജനുവരി പേ. 13
ചിത്രങ്ങൾ: “അവരിൽനിന്ന്‌ പഠിക്കുക—ശമുവേൽ” എന്ന വീഡിയോയിലെ ദൃശ്യങ്ങൾ. 1. ഡാനി. 2. കൊച്ചു ശമുവേൽ.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

ശമു​വേ​ലി​ന്റെ ജീവി​ത​ത്തിൽനി​ന്നുള്ള പാഠങ്ങൾ

ശമുവേൽ തന്റെ ജീവി​ത​കാ​ലം മുഴുവൻ യഹോ​വ​യോ​ടു വിശ്വ​സ്‌ത​നാ​യി​രു​ന്നു. കുട്ടി​യാ​യി​രു​ന്ന​പ്പോൾ ശമുവേൽ, ഏലിയു​ടെ മക്കളായ ഹൊഫ്‌നി​യെ​യോ ഫിനെ​ഹാ​സി​നെ​യോ പോലെ തെറ്റായ കാര്യങ്ങൾ ചെയ്‌തില്ല. (1ശമു 2:22-26) ശമുവേൽ വളർന്നു, അപ്പോ​ഴും യഹോവ കൂടെ​യു​ണ്ടാ​യി​രു​ന്നു. (1ശമു 3:19) ഇനി പ്രായ​മാ​യ​പ്പോ​ഴും അദ്ദേഹം യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവിച്ചു, തന്റെ മക്കൾ അങ്ങനെ ചെയ്യാ​തി​രു​ന്ന​പ്പോ​ഴും.—1ശമു 8:1-5.

ശമു​വേ​ലി​ന്റെ ജീവിതം നമ്മളെ എന്താണ്‌ പഠിപ്പി​ക്കു​ന്നത്‌? നിങ്ങൾ ചെറു​പ്പ​മാ​ണെ​ങ്കിൽ, നിങ്ങളു​ടെ ചിന്തക​ളും നിങ്ങൾ അനുഭ​വി​ക്കുന്ന പ്രശ്‌ന​ങ്ങ​ളും യഹോവ മനസ്സി​ലാ​ക്കു​ന്നുണ്ട്‌ എന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കുക. നിങ്ങൾക്ക്‌ ആവശ്യ​മായ ധൈര്യം യഹോവ തരും. (യശ 41:10, 13) ഇനി, നിങ്ങളു​ടെ മക്കൾ ആരെങ്കി​ലും സത്യം ഉപേക്ഷി​ച്ചു​പോ​യി​ട്ടു​ണ്ടെ​ങ്കിൽ ശമു​വേ​ലി​നെ​ക്കു​റിച്ച്‌ പഠിക്കു​ന്നത്‌ ആശ്വാസം തരും. തന്റെ പ്രായ​പൂർത്തി​യായ ആൺമക്കളെ യഹോ​വ​യു​ടെ നിലവാ​രങ്ങൾ അനുസ​രിച്ച്‌ ജീവി​ക്കാൻ ശമു​വേ​ലി​നും നിർബ​ന്ധി​ക്കാൻ കഴിയു​മാ​യി​രു​ന്നി​ല്ല​ല്ലോ. ശമുവേൽ കാര്യങ്ങൾ യഹോ​വയെ ഏൽപ്പിച്ചു. എന്നിട്ട്‌ തന്റെ വിശ്വ​സ്‌തത നിലനി​റു​ത്തി, സ്വർഗീ​യ​പി​താ​വായ യഹോ​വയെ സന്തോ​ഷി​പ്പി​ക്കു​ന്ന​തിൽ തുടർന്നു. ഇത്തരത്തിൽ നല്ല മാതൃക വെക്കു​ന്നത്‌ നിങ്ങളു​ടെ കുട്ടിയെ യഹോ​വ​യി​ലേക്കു തിരി​കെ​വ​രാൻ ചില​പ്പോൾ സഹായി​ച്ചേ​ക്കാം.

അവരിൽനിന്ന്‌ പഠിക്കുക—ശമുവേൽ എന്ന വീഡി​യോ കാണുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • “അവരിൽനിന്ന്‌ പഠിക്കുക—ശമുവേൽ” എന്ന വീഡിയോയിലെ ദൃശ്യങ്ങൾ. കൊച്ചു ശമുവേൽ വിശുദ്ധകൂടാരത്തിന്റെ മുറ്റത്ത്‌ വിറകുമായി.

    കുട്ടി​യായ ശമുവേൽ എങ്ങനെ​യാണ്‌ ധൈര്യം കാണി​ച്ചത്‌?

  • “അവരിൽനിന്ന്‌ പഠിക്കുക—ശമുവേൽ” എന്ന വീഡിയോയിലെ ദൃശ്യങ്ങൾ. ചേട്ടന്റെ ഇരട്ടജീവിത്തെക്കുറിച്ച്‌ ചോദിക്കാൻ ഡാനി ചേട്ടന്റെ അടുത്ത്‌ എത്തുന്നു.

    ഡാനി എങ്ങനെ ധൈര്യം കാണിച്ചു?

  • “അവരിൽനിന്ന്‌ പഠിക്കുക—ശമുവേൽ” എന്ന വീഡിയോയിലെ ദൃശ്യങ്ങൾ. വയസ്സായ ശമുവേൽ പ്രവാചകൻ.

    പ്രായ​മായ ശമുവേൽ ഒരു നല്ല മാതൃക വെച്ചത്‌ എങ്ങനെ?

  • “അവരിൽനിന്ന്‌ പഠിക്കുക—ശമുവേൽ” എന്ന വീഡിയോയിലെ ദൃശ്യങ്ങൾ. ഡാനിയുടെ മാതാപിതാക്കൾ ഡാനിയോടൊപ്പമുള്ള പരസ്യസാക്ഷീകരണത്തിനു ശേഷം.

    ശരിയാ​യ​തി​നു​വേണ്ടി ഉറച്ചു​നിൽക്കു​ന്ന​വരെ യഹോവ അനു​ഗ്ര​ഹി​ക്കും ▸

    ഡാനി​യു​ടെ മാതാ​പി​താ​ക്കൾ എന്ത്‌ നല്ല മാതൃക വെച്ചു?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക