വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • mwb23 സെപ്‌റ്റംബർ പേ. 13
  • തങ്ങളുടെ സ്രഷ്ടാവിനെ അറിയാൻ ദൈവവിശ്വാസമില്ലാത്തവരെ സഹായിക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • തങ്ങളുടെ സ്രഷ്ടാവിനെ അറിയാൻ ദൈവവിശ്വാസമില്ലാത്തവരെ സഹായിക്കുക
  • നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
  • സമാനമായ വിവരം
  • ദൈവ​ത്തെ​ക്കു​റിച്ച്‌ പഠിക്കാൻ മതവി​ശ്വാ​സ​മി​ല്ലാത്ത ആളുകളെ സഹായിക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2019
  • പഠിപ്പിക്കാനുള്ള ഉപകരണങ്ങൾ വൈദഗ്‌ധ്യത്തോടെ ഉപയോഗിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
  • വയൽസേവനത്തിനുവേണ്ടിയുളള യോഗങ്ങൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1991
  • സത്യം പഠിപ്പിക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2018
കൂടുതൽ കാണുക
നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി—2023
mwb23 സെപ്‌റ്റംബർ പേ. 13
ഒരു സഹോദരി ഏഷ്യക്കാരിയായ ഒരു സ്‌ത്രീയോട്‌ സാക്ഷീകരിക്കുന്നു.

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

തങ്ങളുടെ സ്രഷ്ടാ​വി​നെ അറിയാൻ ദൈവ​വി​ശ്വാ​സ​മി​ല്ലാ​ത്ത​വരെ സഹായി​ക്കു​ക

‘ദൈവ​വി​ശ്വാ​സ​മി​ല്ലാ​ത്ത​വ​രോ​ടു സാക്ഷീ​ക​രി​ച്ചിട്ട്‌ കാര്യ​മില്ല, അവരൊ​ന്നും ശ്രദ്ധി​ക്കാൻ പോകു​ന്നില്ല’ എന്നു നിങ്ങൾക്ക്‌ എപ്പോ​ഴെ​ങ്കി​ലും തോന്നി​യി​ട്ടു​ണ്ടോ? എങ്കിൽ ഒരു കാര്യം ഓർക്കുക, നിരീ​ശ്വ​ര​വാ​ദി​കൾ ഉൾപ്പെടെ ദൈവ​വി​ശ്വാ​സ​മി​ല്ലാത്ത പലരും യഹോ​വ​യു​ടെ സാക്ഷി​ക​ളാ​യി​ട്ടുണ്ട്‌. ദൈവ​മുണ്ട്‌ എന്നതിന്റെ തെളി​വു​കൾ മനസ്സി​ലാ​ക്കാ​നുള്ള സഹായം കിട്ടി​യ​താണ്‌ അവരുടെ ജീവി​ത​ത്തിൽ വഴിത്തി​രി​വാ​യത്‌.—റോമ 1:20; 10:14.

ഓർക്കുക—വിശ്വാ​സ​മി​ല്ലാ​ത്ത​വർക്കും വിശ്വാ​സം വളർത്തി​യെ​ടു​ക്കാം!—മതവി​ശ്വാ​സ​മി​ല്ലാത്ത ആളുകൾ എന്ന വീഡി​യോ കാണുക. എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ത്തിന്‌ ഉത്തരം കണ്ടെത്തുക:

ദൈവ​വി​ശ്വാ​സ​മി​ല്ലാ​ത്ത​വ​രോ​ടു സാക്ഷീ​ക​രി​ക്കു​ന്നത്‌ വെറു​തെയല്ല എന്നു മനസ്സി​ലാ​ക്കാൻ തൊമ്മാ​സോ​യു​ടെ അനുഭവം നിങ്ങളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

എങ്ങനെ ചെയ്യാം?

തനിക്കു ദൈവ​ത്തിൽ വിശ്വാ​സ​മി​ല്ലെന്ന്‌ ആരെങ്കി​ലും പറഞ്ഞാൽ, ദയയോ​ടെ​യും നയത്തോ​ടെ​യും ഇടപെ​ടുക, അതെക്കു​റി​ച്ചുള്ള അദ്ദേഹ​ത്തി​ന്റെ ചിന്തക​ളും കാഴ്‌ച​പ്പാ​ടു​ക​ളും മനസ്സി​ലാ​ക്കുക. (2തിമ 2:24) അദ്ദേഹ​ത്തിന്‌ ഇഷ്ടപ്പെ​ടു​മെന്നു തോന്നുന്ന വിഷയ​ങ്ങ​ളെ​ക്കു​റിച്ച്‌ സംസാ​രി​ക്കുക. ഒരു സ്രഷ്ടാ​വിൽ വിശ്വ​സി​ക്കാൻ പലരെ​യും സഹായിച്ച തെളി​വു​ക​ളെ​ക്കു​റിച്ച്‌ സംസാ​രി​ക്കാൻ അദ്ദേഹ​ത്തി​നു താത്‌പ​ര്യ​മു​ണ്ടോ? എങ്കിൽ, അതിനു​വേണ്ടി തയ്യാറാ​ക്കി​യി​ട്ടുള്ള പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും വീഡി​യോ​ക​ളും ഉപയോ​ഗി​ക്കുക. അതിൽ ചിലതാണ്‌ ജീവൻ സൃഷ്ടി​ക്ക​പ്പെ​ട്ട​തോ? (ഇംഗ്ലീഷ്‌), ജീവന്റെ ഉത്ഭവം—പ്രസക്ത​മായ അഞ്ചു ചോദ്യ​ങ്ങൾ എന്നീ ലഘുപ​ത്രി​കകൾ. കൂടുതൽ എളുപ്പ​ത്തിൽ കണ്ടെത്തു​ന്ന​തിന്‌ അവ പഠിപ്പി​ക്കാ​നുള്ള ഉപകര​ണ​ങ്ങ​ളിൽ ഉൾപ്പെ​ടു​ത്തി​യി​ട്ടുണ്ട്‌.

തുടക്ക​ത്തിൽ, ദൈവ​വി​ശ്വാ​സ​മി​ല്ലാ​ത്ത​വ​രോ​ടു സാക്ഷീ​ക​രി​ക്കാൻ നമുക്ക്‌ അൽപ്പം മടി തോന്നി​യേ​ക്കാം. എങ്കിൽ, അനുഭ​വ​പ​രി​ച​യ​മുള്ള ഒരു പ്രചാ​ര​ക​നോ​ടു സഹായം ചോദി​ക്കാം. ഇനി ഓർക്കുക: ശരിയായ മനോ​ഭാ​വ​മു​ള്ള​വ​രു​ടെ ഹൃദയ​ത്തിൽ എത്തി​ച്ചേ​രാൻ യഹോവ നമ്മളെ സഹായി​ക്കും, ആദ്യ​മൊ​ന്നും അവർ ദൈവ​ത്തിൽ വിശ്വ​സി​ക്കാ​ത്ത​വ​രാ​ണെ​ങ്കിൽപ്പോ​ലും.—പ്രവൃ 13:48.

“ജീവൻ സൃഷ്ടിക്കപ്പെട്ടതോ?” (ഇംഗ്ലീഷ്‌) എന്ന ലഘുപത്രിക.
“ജീവന്റെ ഉത്ഭവം—പ്രസക്തമായ അഞ്ചു ചോദ്യങ്ങൾ” എന്ന ലഘുപത്രിക.
    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക