ദൈവവചനത്തിലെ നിധികൾ
ആശ്വസിപ്പിക്കുമ്പോൾ ഒരിക്കലും എലീഫസിനെപ്പോലെ ആകരുത്
മനുഷ്യർക്ക് ഒരിക്കലും ദൈവത്തെ സന്തോഷിപ്പിക്കാൻ കഴിയില്ലെന്ന് എലീഫസ് ഇയ്യോബിനോടു പറഞ്ഞു (ഇയ്യ 15:14-16; w05 9/15 26 ¶4-5)
ഇയ്യോബ് ദുഷ്ടനാണെന്നും അതുകൊണ്ടാണ് ദുരിതം അനുഭവിക്കേണ്ടിവന്നതെന്നും എലീഫസ് സൂചിപ്പിച്ചു (ഇയ്യ 15:20)
എലീഫസിന്റെ വാക്കുകൾ ഇയ്യോബിനെ ആശ്വസിപ്പിച്ചില്ല (ഇയ്യ 16:1, 2)
എലീഫസ് ഇയ്യോബിനോടു പറഞ്ഞ കാര്യങ്ങൾ നുണയായിരുന്നു. തന്നെ സേവിക്കാനുള്ള നമ്മുടെ ശ്രമങ്ങൾ യഹോവ വിലമതിക്കുന്നുണ്ട്. (സങ്ക 149:4) നീതിമാന്മാർക്കുപോലും ദുരിതങ്ങൾ ഉണ്ടാകുന്നു.—സങ്ക 34:19.
ധ്യാനിക്കാൻ: നമുക്ക് എങ്ങനെ ‘വിഷാദിച്ചിരിക്കുന്നവരോട് ആശ്വാസം തോന്നുന്ന രീതിയിൽ സംസാരിക്കാം?’—1തെസ്സ 5:14; w15 2/15 9 ¶16.