വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wp21 നമ്പർ 3 പേ. 3
  • സുരക്ഷിതമായ ഒരു ഭാവി—എല്ലാവരുടെയും സ്വപ്‌നം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സുരക്ഷിതമായ ഒരു ഭാവി—എല്ലാവരുടെയും സ്വപ്‌നം
  • 2021 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • സമാനമായ വിവരം
  • ആമുഖം
    2021 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • സുരക്ഷിതമായ ഭാവിക്കുവേണ്ടി
    2021 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • നല്ലൊരു ഭാവിക്ക്‌ നല്ലൊരു വ്യക്തിയായിരുന്നാൽ മതിയോ?
    2021 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • വിദ്യാഭ്യാസവും പണവും ഭാവി സുരക്ഷിതമാക്കുമോ?
    2021 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
കൂടുതൽ കാണുക
2021 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
wp21 നമ്പർ 3 പേ. 3
മകളോടൊപ്പം മാതാപിതാക്കൾ ചെറിമരത്തിന്റെ പൂക്കൾ അത്ഭുതത്തോടെ നോക്കിനിൽക്കുന്നു.

സുരക്ഷി​ത​മായ ഒരു ഭാവി—എല്ലാവ​രു​ടെ​യും സ്വപ്‌നം

എങ്ങനെയുള്ള ഒരു ഭാവി​യാണ്‌ നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌? മിക്ക ആളുക​ളെ​യും​പോ​ലെ സുരക്ഷി​ത​മായ ഒരു ഭാവി​യാ​യി​രി​ക്കും നിങ്ങളു​ടെ​യും സ്വപ്‌നം. നിങ്ങൾക്കും പ്രിയ​പ്പെ​ട്ട​വർക്കും സന്തോ​ഷ​വും ആരോ​ഗ്യ​വും ഉള്ള, സമാധാ​ന​വും ഐശ്വ​ര്യ​സ​മൃ​ദ്ധി​യും ഉള്ള നല്ലൊരു ഭാവി!

എന്നാൽ പല ആളുകൾക്കും, തങ്ങൾ ആഗ്രഹി​ക്കു​ന്ന​തു​പോ​ലുള്ള ഒരു ഭാവി കിട്ടു​മോ എന്നു സംശയ​മാണ്‌. കാരണം കോവിഡ്‌-19 മഹാമാ​രി​പോ​ലെ പ്രതീ​ക്ഷി​ക്കാത്ത സംഭവ​ങ്ങ​ളു​ണ്ടാ​കു​മ്പോൾ ആളുക​ളു​ടെ ജീവി​ത​രീ​തി​തന്നെ മാറുന്നു, സാമ്പത്തി​ക​മേഖല ഇടിയു​ന്നു, പലർക്കും ജീവൻപോ​ലും നഷ്ടമാ​കു​ന്നു. അതു​കൊണ്ട്‌ നല്ലൊരു ഭാവി അടു​ത്തെ​ങ്ങും പ്രതീ​ക്ഷി​ക്കാ​നാ​കി​ല്ലെന്ന്‌ ആളുകൾ ചിന്തി​ക്കു​ന്നു.

ഇങ്ങനെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും നല്ലൊരു ഭാവി​ക്കാ​യുള്ള ആളുക​ളു​ടെ ആഗ്രഹം ശക്തമാണ്‌. അതിനാ​യി അവർ പല വഴിക​ളും നോക്കു​ന്നു. ചിലർ വിശ്വ​സി​ക്കു​ന്നത്‌ അദൃശ്യ​ശ​ക്തി​ക​ളി​ലാണ്‌. വിധി​യും ഭാഗ്യ​വും ഒക്കെയാണ്‌ തങ്ങളുടെ ജീവി​തത്തെ നിയ​ന്ത്രി​ക്കു​ന്ന​തെന്ന്‌ അവർ കരുതു​ന്നു. മറ്റു ചിലർ പറയു​ന്നത്‌, നല്ല വിദ്യാ​ഭ്യാ​സ​വും പണവും ഒക്കെ ഉണ്ടെങ്കിൽ ആഗ്രഹി​ക്കു​ന്ന​തൊ​ക്കെ കിട്ടു​മെ​ന്നാണ്‌. നല്ലൊരു വ്യക്തി​യാ​യി​രു​ന്നാൽ മാത്രം മതി, നല്ലൊരു ഭാവി തനിയെ വന്നു​കൊ​ള്ളും എന്നു വിചാ​രി​ക്കു​ന്ന​വ​രു​മുണ്ട്‌.

ഈ പറഞ്ഞ ഏതെങ്കി​ലും കാര്യങ്ങൾ നിങ്ങൾ ആഗ്രഹി​ക്കു​ന്ന​തു​പോ​ലുള്ള നല്ലൊരു ഭാവി തരുമോ? അതു മനസ്സി​ലാ​ക്കാൻ ഈ ചോദ്യ​ങ്ങ​ളെ​ക്കു​റി​ച്ചൊന്ന്‌ ചിന്തി​ക്കുക:

  • നിങ്ങളു​ടെ ഭാവി നിർണ​യി​ക്കു​ന്നത്‌ എന്താണ്‌?

  • വിദ്യാ​ഭ്യാ​സ​വും പണവും ഒക്കെ നല്ലൊരു ജീവിതം തരുമോ?

  • നല്ലൊരു ഭാവിക്ക്‌ നല്ലൊരു വ്യക്തി​യാ​യി​രു​ന്നാൽ മതിയോ?

  • സുരക്ഷി​ത​മായ ഒരു ഭാവി കിട്ടാൻ നമ്മൾ എവി​ടേ​ക്കാണ്‌ നോ​ക്കേ​ണ്ടത്‌?

ഈ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്താൻ വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ ഈ ലക്കം നിങ്ങളെ സഹായി​ക്കും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക