വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wp22 നമ്പർ 1 പേ. 10-11
  • 3 | വെറു​പ്പും പകയും മനസ്സിൽനി​ന്നു​തന്നെ കളയുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • 3 | വെറു​പ്പും പകയും മനസ്സിൽനി​ന്നു​തന്നെ കളയുക
  • 2022 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ബൈബിൾ പഠിപ്പി​ക്കു​ന്നത്‌:
  • അർഥം:
  • നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌:
  • സ്‌തെ​ഫാ​നൊസ്‌—‘ദൈവി​ക​മായ ദയയും ശക്തിയും നിറഞ്ഞവൻ’
    “ദൈവരാജ്യത്തെക്കുറിച്ച്‌ സമഗ്രസാക്ഷ്യം” നൽകുക!
  • സ്‌തെഫാനൊസിനെ കല്ലെറിയുന്നു
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • വെറു​പ്പി​ന്റെ ചങ്ങല എങ്ങനെ പൊട്ടി​ക്കാം?
    2022 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • നമുക്കു വെറു​പ്പി​നെ കീഴട​ക്കാ​നാ​കും!
    2022 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
കൂടുതൽ കാണുക
2022 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
wp22 നമ്പർ 1 പേ. 10-11
മറ്റൊരു വംശത്തിലുള്ള ഒരാൾക്കു കൈ കൊടുക്കുന്നതായി ഭാവനയിൽ കാണുന്ന ഒരു വ്യക്തി. നിഴൽചിത്രത്തിൽ അവർ പ്രതിഷേധത്തിന്റെ കൊടിയും പിടിച്ച്‌ പരസ്‌പരം വഴക്കടിക്കുന്നതായി കാണാം.

വെറുപ്പിന്റെ ചങ്ങല എങ്ങനെ പൊട്ടിക്കാം?

3 | വെറു​പ്പും പകയും മനസ്സിൽനി​ന്നു​തന്നെ കളയുക

ബൈബിൾ പഠിപ്പി​ക്കു​ന്നത്‌:

“മനസ്സു പുതുക്കി രൂപാ​ന്ത​ര​പ്പെ​ടുക. അങ്ങനെ, നല്ലതും സ്വീകാ​ര്യ​വും അത്യു​ത്ത​മ​വും ആയ ദൈ​വേഷ്ടം എന്താ​ണെന്നു പരി​ശോ​ധിച്ച്‌ ഉറപ്പു വരുത്താൻ നിങ്ങൾക്കു കഴിയും.”—റോമർ 12:2.

അർഥം:

നമ്മൾ ചിന്തി​ക്കു​ന്ന​തെ​ല്ലാം ദൈവം ശരിക്കും ശ്രദ്ധി​ക്കു​ന്നുണ്ട്‌. (യിരെമ്യ 17:10) ഒരുപക്ഷേ നമ്മൾ വെറു​പ്പോ​ടെ ഒന്നും പറയു​ക​യോ പ്രവർത്തി​ക്കു​ക​യോ ചെയ്യി​ല്ലാ​യി​രി​ക്കും. എന്നാൽ അതു മാത്രം പോരാ. എന്തു​കൊണ്ട്‌? വെറു​പ്പും വിദ്വേ​ഷ​വും പൊട്ടി​മു​ള​യ്‌ക്കു​ന്നതു നമ്മുടെ ഹൃദയ​ത്തി​ലും മനസ്സി​ലും ആണ്‌. അതു​കൊണ്ട്‌ അത്തരം ചിന്തക​ളോ വികാ​ര​ങ്ങ​ളോ നമ്മുടെ ഹൃദയ​ത്തി​ലു​ണ്ടെ​ങ്കിൽ അതു വേരോ​ടെ പിഴു​തു​ക​ള​യണം. അപ്പോൾ മാത്രമേ നമ്മൾ ‘രൂപാ​ന്ത​ര​പ്പെട്ടു’ അഥവാ നമുക്ക്‌ ശരിക്കും മാറ്റം വന്നു എന്നു പറയാൻ കഴിയൂ, വെറു​പ്പി​ന്റെ ചങ്ങല മുറി​ക്കാൻ പറ്റൂ.

നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌:

സത്യസന്ധമായി സ്വയ​മൊ​ന്നു വിലയി​രു​ത്തുക. മറ്റുള്ള​വ​രെ​ക്കു​റിച്ച്‌, പ്രത്യേ​കിച്ച്‌ വേറൊ​രു ദേശത്തി​ലോ വംശത്തി​ലോ പെട്ടവ​രെ​ക്കു​റിച്ച്‌, നിങ്ങൾ എന്താണു ചിന്തി​ക്കു​ന്നത്‌, നിങ്ങൾക്ക്‌ എന്താണു തോന്നു​ന്നത്‌ എന്ന്‌ ആലോ​ചി​ക്കുക. സ്വയം ഇങ്ങനെ ചോദി​ക്കുക: ‘ഞാൻ അവരെ എങ്ങനെ​യാ​ണു കാണു​ന്നത്‌? എനിക്ക്‌ അവരെ ശരിക്കും അറിയാ​മോ? അതോ മുൻവി​ധി വെച്ചു​കൊ​ണ്ടാ​ണോ ഞാൻ അവരെ കാണു​ന്നത്‌?’ അതു​പോ​ലെ അക്രമ​വും വിദ്വേ​ഷ​വും വളർത്തുന്ന വിനോ​ദ​പ​രി​പാ​ടി​ക​ളും സിനി​മ​ക​ളും സോഷ്യൽമീ​ഡി​യ​യി​ലെ കാര്യ​ങ്ങ​ളും നമ്മൾ ഒഴിവാ​ക്കണം.

നമ്മുടെ ചിന്തയിൽനിന്ന്‌ വെറു​പ്പി​ന്റെ​യും പകയു​ടെ​യും കണികകൾ മാറ്റാൻ ദൈവ​വ​ചനം നമ്മളെ സഹായി​ക്കും

നമ്മുടെ ചിന്തകൾക്ക്‌ ഒരു കുഴപ്പ​വു​മി​ല്ലെന്നു ചില​പ്പോൾ നമുക്കു തോന്നി​യേ​ക്കാം. പക്ഷേ ശരിക്കും നമ്മുടെ ‘ചിന്തക​ളും ഉദ്ദേശ്യ​ങ്ങ​ളും’ എന്താ​ണെന്നു മനസ്സി​ലാ​ക്കാൻ ദൈവ​വ​ച​ന​ത്തി​നു നമ്മളെ സഹായി​ക്കാ​നാ​കും. (എബ്രായർ 4:12) അതു​കൊണ്ട്‌ ബൈബിൾ നന്നായി പഠിക്കുക. ബൈബിൾ പറയു​ന്ന​തു​പോ​ലെ​യാ​ണോ നിങ്ങൾ ചിന്തി​ക്കു​ന്ന​തെന്നു മനസ്സി​ലാ​ക്കാൻ ശ്രമി​ക്കുക. അങ്ങനെ​യ​ല്ലെന്നു കണ്ടാൽ നമ്മുടെ ചിന്തക​ളിൽ മാറ്റങ്ങൾ വരുത്തുക. കോട്ട​കൾപോ​ലെ ശക്തമായ, നമ്മുടെ ഉള്ളിൽ വേരു​റ​ച്ചു​പോയ വെറു​പ്പും വിദ്വേ​ഷ​വും എല്ലാം പിഴു​തെ​റി​യാൻ ദൈവ​വ​ച​ന​ത്തി​നു നമ്മളെ സഹായി​ക്കാ​നാ​കും.—2 കൊരി​ന്ത്യർ 10:4, 5.

അനുഭവം—സ്റ്റീവൻ

ചിന്തിക്കുന്ന രീതിക്കു മാറ്റം​വ​രു​ത്തി

സ്റ്റീവൻ.

വെള്ളക്കാരുടെ വെറു​പ്പി​നും വിദ്വേ​ഷ​ത്തി​നും ഇരയാ​യ​വ​രാ​യി​രു​ന്നു സ്റ്റീവനും കുടും​ബ​വും. ആ സാഹച​ര്യ​ത്തിൽ വളർന്നു​വന്ന സ്റ്റീവനു പൗരാ​വ​കാ​ശ​ത്തി​നു​വേണ്ടി പോരാ​ടുന്ന ഒരു രാഷ്ട്രീ​യ​സം​ഘ​ട​ന​യു​ടെ ആശയങ്ങൾ ഇഷ്ടപ്പെട്ടു. ഉള്ളിൽ വെറുപ്പ്‌ ആളിക്ക​ത്തിയ സ്റ്റീവൻ വെള്ളക്കാ​രെ ആക്രമി​ക്കു​മാ​യി​രു​ന്നു. അദ്ദേഹം പറയുന്നു: “ഞാൻ കൂട്ടു​കാ​രു​ടെ കൂടെ ചില​പ്പോൾ സിനിമ കാണാൻ പോകും, അമേരി​ക്ക​യിൽവെച്ച്‌ ആഫ്രിക്കൻ അടിമ​കൾക്ക്‌ പണ്ട്‌ നേരി​ടേ​ണ്ടി​വന്ന ദുരി​ത​ങ്ങ​ളെ​ക്കു​റി​ച്ചുള്ള സിനി​മകൾ. അവർ അനുഭ​വിച്ച അന്യായം കാണു​മ്പോൾ ഞങ്ങൾക്ക്‌ കലിക​യ​റും. . . . തിയേ​റ്റ​റിൽത്ത​ന്നെ​യുള്ള വെള്ളക്കാ​രായ ചെറു​പ്പ​ക്കാ​രെ ഞങ്ങൾ ആക്രമി​ക്കും. . . . വെള്ളക്കാർ താമസി​ക്കുന്ന സ്ഥലങ്ങളി​ലും ചെന്ന്‌ ഞങ്ങൾ അവരെ ആക്രമി​ക്കും.”

യഹോവയുടെ സാക്ഷി​ക​ളു​ടെ​കൂ​ടെ ബൈബിൾ പഠിക്കാൻ തുടങ്ങി​യ​പ്പോൾ സ്റ്റീവന്റെ കാഴ്‌ച​പ്പാ​ടു​കൾക്കു മാറ്റം വരാൻ തുടങ്ങി. “വംശത്തി​ന്റെ പേരി​ലുള്ള വേർതി​രിവ്‌ കണ്ടും കേട്ടും അനുഭ​വി​ച്ചും ജീവിച്ച എനിക്ക്‌ സാക്ഷി​ക​ളു​ടെ ഇടയിൽ കണ്ട കാര്യങ്ങൾ ഒരു അത്ഭുതം​ത​ന്നെ​യാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, വെള്ളക്കാ​ര​നായ ഒരാൾ ദൂരെ എവി​ടെ​യെ​ങ്കി​ലും പോകു​മ്പോൾ അദ്ദേഹ​ത്തി​ന്റെ മക്കളെ കറുത്ത​വർഗ​ക്കാ​രു​ടെ വീട്ടി​ലാ​ക്കു​ന്നു. ഇനി, കറുത്ത​വർഗ​ക്കാ​ര​നായ ഒരു ചെറു​പ്പ​ക്കാ​രന്‌ താമസി​ക്കാൻ സ്ഥലമി​ല്ലാ​തെ വന്നപ്പോൾ വെള്ളക്കാ​രായ ഒരു കുടും​ബം അവരുടെ വീട്ടി​ലേക്ക്‌ അവനെ കൊണ്ടു​വ​രു​ന്നു.” യഥാർഥ ക്രിസ്‌ത്യാ​നി​കൾക്കി​ട​യിൽ കാണു​മെന്നു യേശു പറഞ്ഞ സ്‌നേഹം സാക്ഷി​കൾക്കി​ട​യി​ലാ​ണെന്നു സ്റ്റീവൻ കണ്ടറിഞ്ഞു.—യോഹ​ന്നാൻ 13:35.

പ്രവൃത്തികൾക്കു മാറ്റം വരുത്താൻ സ്റ്റീവനെ എന്താണു സഹായി​ച്ചത്‌? റോമർ 12:2-ലെ വാക്കുകൾ. അദ്ദേഹം പറയുന്നു: “ഞാൻ ചിന്തി​ക്കുന്ന രീതി​തന്നെ മാറ്റണ​മെന്ന്‌ ബൈബിൾ പഠിച്ച​പ്പോൾ എനിക്കു മനസ്സി​ലാ​യി. അതായത്‌, ആരുമാ​യും പ്രശ്‌ന​മൊ​ന്നും ഉണ്ടാക്കാ​തെ സമാധാ​ന​ത്തിൽ കഴിഞ്ഞാൽ മാത്രം പോരാ, ഇതാണ്‌ ഏറ്റവും നല്ല ജീവിതം എന്ന്‌ എനിക്കു തോന്നി​ത്തു​ട​ങ്ങണം. അത്ര​ത്തോ​ളം എന്റെ മനസ്സിന്‌ മാറ്റം വരണമാ​യി​രു​ന്നു.” കഴിഞ്ഞ 40 വർഷത്തി​ല​ധി​ക​മാ​യി സ്റ്റീവൻ വിദ്വേ​ഷ​വും വെറു​പ്പും ഇല്ലാത്ത ഒരു മനസ്സിന്റെ ഉടമയാണ്‌.

സ്റ്റീവന്റെ ജീവി​തകഥ മുഴുവൻ വായി​ക്കാൻ “എന്റെ ജീവിതം ഒന്നി​നൊ​ന്നു വഷളായി” എന്ന ലേഖനം കാണുക. [2015 ജൂലൈ 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ (ഇംഗ്ലീഷ്‌) 10-11 പേജുകൾ]

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക