വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w22 ജൂൺ പേ. 26-28
  • “ദയയുടെ നിയമം”

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • “ദയയുടെ നിയമം”
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2022
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • “ദയയുടെ നിയമം” നിങ്ങളു​ടെ നാവിലുണ്ടായിരിക്കണം
  • മറ്റുള്ള​വരെ ആകർഷി​ക്കുന്ന ദയാപ്രവൃത്തികൾ
  • യഹോ​വയെ അനുക​രി​ക്കുക, ദയ കാണിക്കുക
  • ആരോ​ടാ​ണു ദയ കാണി​ക്കേ​ണ്ടത്‌?
  • ശത്രുത നിറഞ്ഞ ഒരു ലോകത്തിൽ ദയ പ്രകടമാക്കാൻ പരിശ്രമിക്കൽ
    2004 വീക്ഷാഗോപുരം
  • ദയ—വാക്കിലൂടെയും പ്രവൃത്തിയിലൂടെയും പ്രകടമാകുന്ന ഒരു ഗുണം
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2018
  • ദൈവജനം ദയാതത്‌പരർ ആയിരിക്കണം
    2004 വീക്ഷാഗോപുരം
  • നിങ്ങൾ ദൈവീക ദയ പ്രകടമാക്കുന്നുവോ
    വീക്ഷാഗോപുരം—1986
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2022
w22 ജൂൺ പേ. 26-28
ചിത്രങ്ങൾ: 1. ചെറുപ്പക്കാരനായ ഒരു സഹോദരൻ പ്രായമുള്ള ഒരു സഹോദരന്‌ ആവശ്യമായ ഭക്ഷണസാധനങ്ങളുമായി വരുന്നു. 2. വീടു മാറുന്നതിനു സാധനങ്ങൾ പായ്‌ക്ക്‌ ചെയ്യാൻ ഒരു ദമ്പതികൾ ഒരു കുടുംബത്തെ സഹായിക്കുന്നു. 3. മറ്റൊരു ദമ്പതികൾ പ്രായമുള്ള ഒരു സഹോദരിയുടെ വീട്ടുമുറ്റത്തെ കരിയില അടിച്ചുവാരുന്നു.

“ദയയുടെ നിയമം”

യഹോ​വ​യു​ടെ സാക്ഷി​ക​ളായ ലിസയ്‌ക്കും ആനിനും ഇന്നു ബൈബിൾ വായി​ക്കു​ക​യും പഠിക്കു​ക​യും ചെയ്യു​ന്നത്‌ ഒരുപാട്‌ ഇഷ്ടമാണ്‌.a എന്നാൽ ആദ്യം സത്യത്തി​ലേക്ക്‌ അവരെ ആകർഷി​ച്ചത്‌ എന്തായി​രു​ന്നു? ലിസ സഹോ​ദരി പറയുന്നു: “സഹോ​ദ​രങ്ങൾ കാണിച്ച ദയയാണ്‌ എനിക്ക്‌ ഏറ്റവും ഇഷ്ടമാ​യത്‌.” ആൻ സഹോ​ദ​രി​ക്കു പറയാ​നു​ള്ളത്‌ ഇതാണ്‌: “സാക്ഷികൾ പഠിപ്പിച്ച കാര്യ​ങ്ങ​ളെ​ക്കാൾ എന്നെ സ്വാധീ​നി​ച്ചത്‌ അവരുടെ ദയയോ​ടെ​യുള്ള ഇടപെ​ട​ലാ​യി​രു​ന്നു.” അതെ, നമ്മുടെ ദയാ​പ്ര​വൃ​ത്തി​കൾക്ക്‌ ആളുകളെ സത്യത്തി​ലേക്കു നയിക്കാ​നാ​കും.

നമുക്ക്‌ എങ്ങനെ മറ്റുള്ള​വ​രോ​ടു ദയ കാണി​ക്കാം? അതിനുള്ള രണ്ടു വിധങ്ങൾ ഈ ലേഖന​ത്തിൽ നമ്മൾ കാണും. ഒന്ന്‌ സംസാ​ര​ത്തി​ലൂ​ടെ, രണ്ട്‌ പ്രവൃ​ത്തി​യി​ലൂ​ടെ. ആരോ​ടൊ​ക്കെ ദയ കാണി​ക്ക​ണ​മെ​ന്നും നമ്മൾ ഈ ലേഖന​ത്തിൽ പഠിക്കും.

“ദയയുടെ നിയമം” നിങ്ങളു​ടെ നാവിലുണ്ടായിരിക്കണം

കാര്യ​പ്രാ​പ്‌തി​യുള്ള ഭാര്യ​യു​ടെ നാവിൽ “ദയയുടെ നിയമം” ഉണ്ടെന്നു സുഭാ​ഷി​തങ്ങൾ 31-ാം അധ്യായം പറയുന്നു. (സുഭാ. 31:26) അതായത്‌, ഈ ‘നിയമ​ത്തി​നു’ ചേർച്ച​യി​ലാണ്‌ അവൾ എന്തു സംസാ​രി​ക്കണം എങ്ങനെ സംസാ​രി​ക്കണം എന്നു തീരു​മാ​നി​ക്കു​ന്നത്‌. പിതാ​ക്ക​ന്മാ​രു​ടെ​യും ഭർത്താ​ക്ക​ന്മാ​രു​ടെ​യും നാവി​ലും ഈ “ദയയുടെ നിയമം” ഉണ്ടായി​രി​ക്കണം. മക്കളോ​ടു ദയയോ​ടെ സംസാ​രി​ക്കു​ന്നത്‌ എത്ര പ്രധാ​ന​മാ​ണെന്നു പല മാതാ​പി​താ​ക്ക​ളും തിരി​ച്ച​റി​ഞ്ഞി​രി​ക്കു​ന്നു. കാരണം, മക്കളോട്‌ എപ്പോ​ഴും ദേഷ്യ​പ്പെട്ട്‌ സംസാ​രി​ച്ചാൽ അവർ അനുസ​രി​ക്കി​ല്ലെന്നു മാത്രമല്ല, അത്‌ അവർക്കു ദോഷം ചെയ്യാ​നും ഇടയുണ്ട്‌. എന്നാൽ, മാതാ​പി​താ​ക്കൾ ദയയോ​ടെ​യാ​ണു സംസാ​രി​ക്കു​ന്ന​തെ​ങ്കിൽ കുട്ടി​കൾക്ക്‌ അതു ശ്രദ്ധി​ക്കാ​നും അനുസ​രി​ക്കാ​നും എളുപ്പ​മാ​യി​രി​ക്കും.

നിങ്ങൾ ഒരു അപ്പനോ അമ്മയോ ആണെങ്കി​ലും അല്ലെങ്കി​ലും നിങ്ങൾക്ക്‌ എങ്ങനെ ദയയോ​ടെ സംസാ​രി​ക്കാ​നാ​കും? അതിനു സഹായി​ക്കുന്ന ഒരു കാര്യം സുഭാ​ഷി​തങ്ങൾ 31:26-ൽ പറയുന്നു. അവിടെ പറയു​ന്നത്‌ “അവൾ ജ്ഞാന​ത്തോ​ടെ സംസാ​രി​ക്കു​ന്നു” എന്നാണ്‌. ജ്ഞാന​ത്തോ​ടെ സംസാ​രി​ക്കു​ന്ന​തിൽ നമ്മൾ എന്തു പറയുന്നു എന്നതും എങ്ങനെ പറയുന്നു എന്നതും ഉൾപ്പെ​ട്ടി​രി​ക്കു​ന്നു. സംസാ​രി​ക്കു​ന്ന​തി​നു മുമ്പ്‌ നമുക്കു നമ്മളോ​ടു​തന്നെ ഇങ്ങനെ ചോദി​ക്കാ​വു​ന്ന​താണ്‌: ‘ഞാൻ പറയാൻ പോകുന്ന ഈ കാര്യം മറ്റുള്ള​വരെ ദേഷ്യം​പി​ടി​പ്പി​ക്കു​മോ? അതോ ആ സാഹച​ര്യം ശാന്തമാ​ക്കു​മോ?’ (സുഭാ. 15:1) ഇങ്ങനെ ചിന്തി​ക്കു​ന്നതു ജ്ഞാന​ത്തോ​ടെ സംസാ​രി​ക്കാൻ നമ്മളെ സഹായി​ക്കും.

“ചിന്തി​ക്കാ​തെ സംസാ​രി​ക്കു​ന്നതു വാളു​കൊണ്ട്‌ കുത്തു​ന്ന​തു​പോ​ലെ​യാണ്‌” എന്നു സുഭാ​ഷി​ത​ങ്ങ​ളിൽ പറയുന്നു. (സുഭാ. 12:18) നമ്മുടെ വാക്കു​ക​ളും സംസാ​ര​രീ​തി​യും മറ്റുള്ളവർ കേൾക്കു​മ്പോൾ അവർക്ക്‌ എന്തു തോന്നും എന്നു ചിന്തി​ക്കു​ന്നതു വളരെ ശ്രദ്ധിച്ച്‌ സംസാ​രി​ക്കാൻ നമ്മളെ സഹായി​ക്കും. “ദയയുടെ നിയമം” അനുസ​രി​ച്ചാ​ണു നമ്മൾ സംസാ​രി​ക്കു​ന്ന​തെ​ങ്കിൽ മറ്റുള്ള​വരെ വേദനി​പ്പി​ക്കുന്ന വാക്കു​ക​ളും സംസാ​ര​രീ​തി​യും ഒക്കെ നമ്മൾ ഒഴിവാ​ക്കും. (എഫെ. 4:31, 32) മറിച്ച്‌, ദയയുള്ള വാക്കുകൾ ഉപയോ​ഗിച്ച്‌, പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന രീതി​യിൽ സ്‌നേ​ഹ​ത്തോ​ടെ നമ്മൾ സംസാ​രി​ക്കും. യഹോവ അതിൽ നല്ലൊരു മാതൃ​ക​വെച്ചു. പേടി​ച്ചി​രുന്ന ഏലിയ​യോട്‌ യഹോവ ഒരു ദൂതനി​ലൂ​ടെ സംസാ​രി​ച്ചത്‌ ‘ശാന്തമായ മൃദു​സ്വ​ര​ത്തി​ലാണ്‌.’ (1 രാജാ. 19:12) എന്നാൽ ദയയു​ള്ള​വ​രാ​യി​രി​ക്കാൻ ദയയോ​ടെ സംസാ​രി​ച്ചാൽ മാത്രം പോരാ. ദയയോ​ടെ പ്രവർത്തി​ക്കു​ക​യും വേണം. അതെക്കു​റിച്ച്‌ ഇനി നമുക്കു നോക്കാം.

മറ്റുള്ള​വരെ ആകർഷി​ക്കുന്ന ദയാപ്രവൃത്തികൾ

യഹോ​വയെ അനുക​രി​ക്കു​ന്ന​വ​രെന്ന നിലയിൽ നമ്മൾ വാക്കു​ക​ളിൽ മാത്രമല്ല, പ്രവൃ​ത്തി​ക​ളി​ലും ദയ കാണി​ക്കണം. (എഫെ. 4:32; 5:1, 2) സാക്ഷികൾ കാണിച്ച ദയയെ​ക്കു​റിച്ച്‌ നേരത്തേ പറഞ്ഞ ലിസ സഹോ​ദരി പറയുന്നു: “ഞങ്ങൾക്കു പെട്ടെന്നു താമസം മാറേ​ണ്ടി​വ​ന്ന​പ്പോൾ സാക്ഷി​ക​ളായ രണ്ടു ദമ്പതികൾ അവധി​യെ​ടുത്ത്‌ ഞങ്ങളെ സഹായി​ക്കാൻ വന്നു. ആ സമയത്ത്‌ ഞാൻ ബൈബിൾ പഠിക്കു​ന്നു​പോ​ലു​മി​ല്ലാ​യി​രു​ന്നു!” ആ ദമ്പതി​ക​ളു​ടെ ദയാ​പ്ര​വൃ​ത്തി​ക​ളാ​ണു ബൈബിൾ പഠിക്കാൻ ലിസയെ പ്രേരി​പ്പി​ച്ചത്‌.

നേരത്തേ കണ്ട ആൻ സഹോ​ദ​രി​യും, സാക്ഷികൾ തന്നോടു കാണിച്ച ദയയെ സ്‌നേ​ഹ​ത്തോ​ടെ ഓർക്കു​ന്നു. സഹോ​ദരി പറയുന്നു: “മുമ്പ്‌ പലരിൽനി​ന്നും മോശ​മായ അനുഭ​വ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ള്ള​തു​കൊണ്ട്‌ എനിക്ക്‌ ആരെയും വിശ്വാ​സ​മി​ല്ലാ​യി​രു​ന്നു. സാക്ഷി​കളെ പരിച​യ​പ്പെ​ട്ട​പ്പോ​ഴും അങ്ങനെ​യൊ​രു ചിന്തയാ​യി​രു​ന്നു. ഞാൻ ഓർത്തു: ‘എന്തിനാണ്‌ അവർ എന്നോട്‌ ഇത്ര സ്‌നേഹം കാണി​ക്കു​ന്നത്‌?’ എന്നാൽ എന്നെ പഠിപ്പിച്ച സഹോ​ദരി ശരിക്കും ദയയുള്ള ആളാ​ണെന്നു മനസ്സി​ലാ​ക്കി​യ​പ്പോൾ എനിക്ക്‌ അവരെ വിശ്വാ​സ​മാ​യി. അങ്ങനെ പതിയെ ആ സഹോ​ദരി പഠിപ്പി​ക്കുന്ന കാര്യങ്ങൾ ഞാൻ ശ്രദ്ധി​ക്കാൻതു​ടങ്ങി.”

സഭയിലെ സഹോ​ദ​രങ്ങൾ ദയയും സ്‌നേ​ഹ​വും കാണി​ച്ച​തു​കൊ​ണ്ടാ​ണു ലിസയും ആനും സത്യം പഠിക്കാൻ ഇടയാ​യത്‌. ആ ദയാ​പ്ര​വൃ​ത്തി​കൾ യഹോ​വ​യെ​യും യഹോ​വ​യു​ടെ ആരാധ​ക​രെ​യും വിശ്വ​സി​ക്കാൻ അവരെ സഹായി​ച്ചു.

യഹോ​വയെ അനുക​രി​ക്കുക, ദയ കാണിക്കുക

ചിരി​ച്ചു​കൊണ്ട്‌ ദയയോ​ടെ സംസാ​രി​ക്കു​ന്നതു ചിലരു​ടെ ഒരു രീതി​യാണ്‌. അവർ വളർന്നു​വന്ന സാഹച​ര്യ​വും അവരുടെ സംസ്‌കാ​ര​ത്തി​ന്റെ പ്രത്യേ​ക​ത​യും ആയിരി​ക്കാം അതിനു കാരണം. അതു നല്ലതാ​ണെ​ങ്കി​ലും ആ കാരണ​ങ്ങൾകൊണ്ട്‌ മാത്ര​മാ​ണു നമ്മൾ ദയ കാണി​ക്കു​ന്ന​തെ​ങ്കിൽ നമ്മൾ ദൈവത്തെ അനുക​രി​ച്ചു​കൊണ്ട്‌ ദയ കാണി​ക്കു​ന്നെന്നു പറയാൻ കഴിയില്ല.—പ്രവൃ​ത്തി​കൾ 28:2 താരത​മ്യം ചെയ്യുക.

ദൈവത്തെ അനുക​രി​ച്ചു​കൊണ്ട്‌ നമ്മൾ കാണി​ക്കുന്ന ദയ ദൈവാ​ത്മാ​വി​ന്റെ ഫലത്തിന്റെ ഒരു ഭാഗമാണ്‌. (ഗലാ. 5:22, 23) അതു​കൊണ്ട്‌ അത്തരം ദയ വളർത്തി​യെ​ടു​ക്കാ​നും അതു കാണി​ക്കാ​നും നമുക്കു പരിശു​ദ്ധാ​ത്മാ​വി​ന്റെ സഹായം വേണം. അങ്ങനെ ദയ കാണി​ക്കു​മ്പോൾ നമ്മൾ യഹോ​വ​യെ​യും യേശു​വി​നെ​യും അനുക​രി​ക്കു​ക​യാണ്‌. ഇനി, യേശു​വി​നെ​പ്പോ​ലെ മറ്റുള്ള​വ​രോട്‌ ആത്മാർഥ​മായ താത്‌പ​ര്യം കാണി​ക്കു​ക​യു​മാ​യി​രി​ക്കും. ഇതിനു നമ്മളെ പ്രേരി​പ്പി​ക്കു​ന്നത്‌ യഹോ​വ​യോ​ടും ആളുക​ളോ​ടും ഉള്ള സ്‌നേ​ഹ​മാണ്‌. അങ്ങനെ കാണി​ക്കുന്ന ദയ നമ്മുടെ ഹൃദയ​ത്തിൽനിന്ന്‌ വരുന്ന​താ​യി​രി​ക്കും, അതു ദൈവത്തെ സന്തോ​ഷി​പ്പി​ക്കും. കൂടാതെ, ആളുകളെ സ്വാധീ​നി​ക്കാ​നുള്ള ശക്തിയും അതിനു​ണ്ടാ​യി​രി​ക്കും.

ആരോ​ടാ​ണു ദയ കാണി​ക്കേ​ണ്ടത്‌?

നമുക്ക്‌ അറിയാ​വു​ന്ന​വ​രോ​ടും നമ്മളോ​ടു ദയയോ​ടെ ഇടപെ​ടു​ന്ന​വ​രോ​ടും തിരിച്ച്‌ ദയയും നന്ദിയും ഒക്കെ കാണി​ക്കാൻ നമുക്ക്‌ എളുപ്പ​മാ​യി​രി​ക്കും. (2 ശമു. 2:6; കൊലോ. 3:15) എന്നാൽ ചില​രോ​ടു ദയ കാണി​ക്കേ​ണ്ട​തില്ല എന്നു നമുക്കു തോന്നു​ന്നെ​ങ്കി​ലോ?

ഇതെക്കു​റിച്ച്‌ ഒന്നു ചിന്തി​ക്കുക: അനർഹദയ കാണി​ക്കു​ന്ന​തിൽ ഏറ്റവും നല്ല മാതൃക യഹോ​വ​യു​ടേ​താണ്‌. ഇനി, അനർഹദയ കാണി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യ​ത്തെ​ക്കു​റിച്ച്‌ ബൈബി​ളിൽ പറഞ്ഞി​ട്ടു​മുണ്ട്‌. “അനർഹദയ” എന്ന പ്രയോ​ഗം ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ ഒരുപാ​ടു തവണ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. യഹോവ എങ്ങനെ​യാ​ണു നമ്മളോട്‌ ഈ ദയ കാണി​ക്കു​ന്നത്‌?

ഭൂമി​യിൽ ഇതുവ​രെ​യു​ണ്ടാ​യി​രു​ന്നി​ട്ടുള്ള കോടി​ക്ക​ണ​ക്കിന്‌ ആളുകൾക്കു ജീവി​ക്കാൻ ആവശ്യ​മാ​യ​തെ​ല്ലാം നൽകി​ക്കൊണ്ട്‌ യഹോവ ദയ കാണി​ച്ചി​രി​ക്കു​ന്നു. (മത്താ. 5:45) മനുഷ്യർ യഹോ​വയെ അറിയു​ന്ന​തി​നു മുമ്പു​തന്നെ യഹോവ അവരോ​ടു ദയ കാണിച്ചു. (എഫെ. 2:4, 5, 8) ഉദാഹ​ര​ണ​ത്തിന്‌, ദൈവം തന്റെ ഒരേ ഒരു മകനായ യേശു​വി​നെ എല്ലാ മനുഷ്യർക്കും​വേണ്ടി മോച​ന​വി​ല​യാ​യി നൽകി. ‘ദൈവ​ത്തി​ന്റെ സമൃദ്ധ​മായ അനർഹദയ കാരണ​മാ​ണു’ ദൈവം അങ്ങനെ ചെയ്‌ത​തെന്ന്‌ അപ്പോ​സ്‌ത​ല​നായ പൗലോസ്‌ പറഞ്ഞു. (എഫെ. 1:7) കൂടാതെ നമ്മൾ പാപം ചെയ്‌ത്‌ യഹോ​വയെ വേദനി​പ്പി​ച്ചാൽപ്പോ​ലും തുടർന്നും യഹോവ നമ്മളെ വഴി കാണി​ക്കു​ക​യും പഠിപ്പി​ക്കു​ക​യും ചെയ്യുന്നു. യഹോ​വ​യു​ടെ ഉപദേ​ശ​വും വാക്കു​ക​ളും ഒരു ‘ചാറ്റൽമ​ഴ​പോ​ലെ​യാ​ണെ​ന്നാ​ണു’ ബൈബിൾ പറയു​ന്നത്‌. (ആവ. 32:2) യഹോവ നമ്മളോ​ടു കാണി​ച്ചി​രി​ക്കുന്ന ഈ ദയയ്‌ക്കു തുല്യ​മാ​യി പകരം കൊടു​ക്കാൻ നമുക്ക്‌ ആർക്കും കഴിയില്ല. നമ്മുടെ ഭാവി​ജീ​വി​തം​പോ​ലും യഹോ​വ​യു​ടെ ഈ ദയയെ ആശ്രയി​ച്ചാ​ണി​രി​ക്കു​ന്നത്‌. —1 പത്രോസ്‌ 1:13 താരത​മ്യം ചെയ്യുക.

യഹോ​വ​യു​ടെ ദയ നമുക്ക്‌ ഒരുപാട്‌ ഇഷ്ടമാണ്‌. മറ്റുള്ള​വ​രോ​ടു ദയ കാണി​ക്കാൻ അതു നമ്മളെ പ്രചോ​ദി​പ്പി​ക്കു​ന്നു. യഹോ​വയെ അനുക​രി​ച്ചു​കൊണ്ട്‌ നമ്മൾ ചില​രോ​ടു മാത്രമല്ല എല്ലാവ​രോ​ടും ദയ കാണി​ക്കണം, അതു നമ്മുടെ ജീവി​ത​രീ​തി​യാ​ക്കു​ക​യും വേണം. (1 തെസ്സ. 5:15) അങ്ങനെ ചെയ്യു​ന്നത്‌ നമ്മുടെ കുടും​ബാം​ഗ​ങ്ങൾക്കും സഹോ​ദ​ര​ങ്ങൾക്കും സഹജോ​ലി​ക്കാർക്കും സഹപാ​ഠി​കൾക്കും അയൽക്കാർക്കും ഒക്കെ വലിയ ആശ്വാ​സ​മാ​യി​രി​ക്കും. നല്ല ചൂടുള്ള സമയത്ത്‌, ദാഹി​ച്ചി​രി​ക്കു​മ്പോൾ അൽപ്പം ഇളനീർ കിട്ടു​ന്ന​തു​പോ​ലെ​യാ​യി​രി​ക്കും അവർക്ക്‌ അപ്പോൾ തോന്നുക.

വാക്കി​ലൂ​ടെ​യോ പ്രവൃ​ത്തി​യി​ലൂ​ടെ​യോ നമുക്കു ദയ കാണി​ക്കാ​നാ​കുന്ന ആരെങ്കി​ലും നമ്മുടെ സഭയി​ലോ കുടും​ബ​ത്തി​ലോ ഉണ്ടോ എന്നു ചിന്തി​ച്ചു​നോ​ക്കുക. വീട്ടു​ജോ​ലി​കൾ ചെയ്യു​ന്ന​തി​നോ കടയിൽ പോയി സാധനങ്ങൾ വാങ്ങു​ന്ന​തി​നോ ഒക്കെ സഹായം വേണ്ട ആരെങ്കി​ലും നമ്മുടെ സഭയി​ലു​ണ്ടാ​കും. ഇനി, പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​ലാ​യി​രി​ക്കു​മ്പോൾ സഹായം ആവശ്യ​മുള്ള ആരെ​യെ​ങ്കി​ലും കാണു​ക​യാ​ണെ​ങ്കിൽ അവർക്കു വേണ്ടതു ചെയ്‌തു​കൊ​ടു​ക്കാൻ നിങ്ങൾക്കാ​കു​മോ?

നമ്മുടെ വാക്കു​ക​ളും പ്രവൃ​ത്തി​ക​ളും എപ്പോ​ഴും ‘ദയയുടെ നിയമ​ത്തി​നു’ ചേർച്ച​യി​ലു​ള്ള​താ​ണെന്ന്‌ ഉറപ്പു​വ​രു​ത്തി​ക്കൊണ്ട്‌ നമുക്ക്‌ യഹോ​വയെ അനുക​രി​ക്കാം.

a പേരുകൾക്കു മാറ്റമുണ്ട്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക