വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wp23 നമ്പർ 1 പേ. 8-9
  • 2 | ‘തിരു​വെ​ഴു​ത്തു​കൾ നൽകുന്ന ആശ്വാസം’

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • 2 | ‘തിരു​വെ​ഴു​ത്തു​കൾ നൽകുന്ന ആശ്വാസം’
  • 2023 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ഈ ബൈബിൾവാ​ക്യ​ത്തി​ന്റെ അർഥം:
  • ഇത്‌ എങ്ങനെ സഹായി​ക്കും?
  • കൗമാരത്തിൽ വിഷാദമോ? എന്തുകൊണ്ട്‌? എങ്ങനെ സഹായിക്കാം?
    ഉണരുക!—2017
  • വിഷാദരോഗത്തിനെതിരായ പോരാട്ടത്തിൽ വിജയിക്കുക
    ഉണരുക!—1988
  • ‘സർവാശ്വാസത്തിന്റെയും ദൈവ’ത്തിൽനിന്നുള്ള സഹായം
    ഉണരുക!—2009
  • നിഷേധചിന്തകളെ തരണംചെയ്യാം!
    2011 വീക്ഷാഗോപുരം
കൂടുതൽ കാണുക
2023 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
wp23 നമ്പർ 1 പേ. 8-9
പ്രായമുള്ള ഒരു വ്യക്തി ബൈബിളിൽനിന്ന്‌ വായിച്ച കാര്യങ്ങൾ ധ്യാനിക്കുന്നു.

2 | ‘തിരു​വെ​ഴു​ത്തു​കൾ നൽകുന്ന ആശ്വാസം’

ബൈബിൾ പറയു​ന്നത്‌: “മുമ്പ്‌ എഴുതി​യി​ട്ടു​ള്ള​തെ​ല്ലാം നമുക്കു​വേ​ണ്ടി​യാണ്‌. അതായത്‌, നമ്മളെ പഠിപ്പി​ക്കാ​നും അങ്ങനെ നമ്മുടെ സഹനത്താ​ലും തിരു​വെ​ഴു​ത്തു​കൾ നൽകുന്ന ആശ്വാ​സ​ത്താ​ലും നമുക്കു പ്രത്യാശ ഉണ്ടാകാ​നും വേണ്ടി​യാണ്‌.”—റോമർ 15:4.

ഈ ബൈബിൾവാ​ക്യ​ത്തി​ന്റെ അർഥം:

ബൈബി​ളിൽ ആശ്വാസം പകരുന്ന ഒരുപാ​ടു ഭാഗങ്ങ​ളുണ്ട്‌. മനസ്സു മടുപ്പി​ക്കുന്ന ചിന്തകൾ വരു​മ്പോൾ അതിനെ മറിക​ട​ക്കാൻ അവ സഹായി​ക്കും. നമ്മുടെ ഉള്ളിലെ വൈകാ​രി​ക​വേ​ദ​നകൾ എന്നേക്കു​മാ​യി മാഞ്ഞു​പോ​കു​മെന്ന പ്രത്യാ​ശ​യും ബൈബിൾ തരുന്നു.

ഇത്‌ എങ്ങനെ സഹായി​ക്കും?

നമു​ക്കെ​ല്ലാം ഇടയ്‌ക്കൊ​ക്കെ അസ്വസ്ഥ​തകൾ തോന്നാ​റുണ്ട്‌. പക്ഷേ അതു​പോ​ലെയല്ല വിഷാ​ദ​വും അമിത​മായ ഉത്‌ക​ണ്‌ഠ​യും അനുഭ​വി​ക്കു​ന്ന​വ​രു​ടെ കാര്യം. മനസ്സിനെ വേദനി​പ്പി​ക്കുന്ന വികാ​ര​ങ്ങ​ളി​ലൂ​ടെ​യാ​യി​രി​ക്കും അവർ ഓരോ നിമി​ഷ​വും കടന്നു​പോ​കു​ന്നത്‌. ബൈബി​ളിന്‌ എങ്ങനെ സഹായി​ക്കാം?

  • നമ്മുടെ ഉള്ളിൽനിന്ന്‌ വേണ്ടാത്ത ചിന്തകൾ മാറ്റാൻ സഹായി​ക്കുന്ന ധാരാളം നല്ല കാര്യങ്ങൾ ബൈബി​ളി​ലുണ്ട്‌. (ഫിലി​പ്പി​യർ 4:8) മനസ്സിന്‌ ആശ്വാ​സ​വും സാന്ത്വ​ന​വും പകരുന്ന അതിലെ ആശയങ്ങൾ നമ്മുടെ വികാ​ര​ങ്ങളെ നിയ​ന്ത്രി​ക്കാ​നും സഹായി​ക്കും.—സങ്കീർത്തനം 94:18, 19.

  • നമ്മളെ ഒന്നിനും കൊള്ളി​ല്ലെന്ന്‌ മനസ്സു പറയു​മ്പോൾ അത്തരം ചിന്തകളെ പ്രതി​രോ​ധി​ക്കാൻ ബൈബിൾ സഹായി​ക്കും.—ലൂക്കോസ്‌ 12:6, 7.

  • നമ്മൾ ഒറ്റയ്‌ക്ക​ല്ലെ​ന്നും സ്രഷ്ടാ​വായ ദൈവം നമ്മുടെ വികാ​രങ്ങൾ പൂർണ​മാ​യും മനസ്സി​ലാ​ക്കു​മെ​ന്നും ഉറപ്പു​ത​രുന്ന ഒട്ടനവധി ബൈബിൾഭാ​ഗ​ങ്ങ​ളുണ്ട്‌.—സങ്കീർത്തനം 34:18; 1 യോഹ​ന്നാൻ 3:19, 20.

  • വേദനി​പ്പി​ക്കുന്ന ഓർമകൾ ദൈവം ഇല്ലാതാ​ക്കു​മെന്ന്‌ ബൈബിൾ വാഗ്‌ദാ​നം ചെയ്യുന്നു. (യശയ്യ 65:17; വെളി​പാട്‌ 21:4) അസ്വസ്ഥ​മാ​ക്കുന്ന ചിന്തക​ളും വികാ​ര​ങ്ങ​ളും മനസ്സിനെ വലയ്‌ക്കു​മ്പോൾ ഈ വാഗ്‌ദാ​നം മുന്നോ​ട്ടു​പോ​കാ​നുള്ള ശക്തി നമുക്കു തരും.

ബൈബിൾ എങ്ങനെ​യാണ്‌ ജെസീക്കയെ സഹായി​ക്കു​ന്നത്‌?

വിഷാദം എന്നെ എങ്ങനെ​യാണ്‌ ബാധി​ച്ചത്‌?

ജെസീക്ക ഉറങ്ങിപ്പോകുന്നു, തുറന്നിരിക്കുന്ന ബൈബിളും കൈയിലുണ്ട്‌.

“25 വയസ്സാ​യ​പ്പോൾ എനിക്കു വല്ലാത്ത ഒരു മാനസി​കാ​സ്വാ​സ്ഥ്യം തോന്നി. പരി​ശോ​ധി​ച്ച​പ്പോൾ വിഷാ​ദ​രോ​ഗ​മാ​ണെന്ന്‌ കണ്ടെത്തി. പെട്ടെ​ന്നാ​യി​രി​ക്കും വേദനി​പ്പി​ക്കുന്ന ഓർമകൾ മനസ്സി​ലേക്ക്‌ വരുന്നത്‌. എന്റെ ജീവി​ത​ത്തി​ലെ മോശ​മായ സംഭവ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ച്ചു​ചി​ന്തിച്ച്‌ ഞാൻ കാടു​ക​യ​റും. ഇതായി​രു​ന്നു എന്റെ വിഷാ​ദ​ത്തി​ന്റെ കാരണം. അതു മനസ്സി​ലാ​ക്കാൻ ഡോക്ടർമാർ എന്നെ സഹായി​ച്ചു. എന്റെ ചിന്തകൾ പോകുന്ന വഴികൾക്ക്‌ മാറ്റം വരുത്താൻ മരുന്നി​നോ​ടൊ​പ്പം കൗൺസ​ലിങ്‌ പോലുള്ള ചികി​ത്സ​യും വേണമാ​യി​രു​ന്നു.”

ബൈബിൾ എങ്ങനെ​യാണ്‌ സഹായി​ച്ചത്‌?

“വിഷാദം തീവ്ര​മാ​കു​മ്പോൾ ഉറങ്ങാൻ പറ്റാ​തെ​വ​രും, കടുത്ത ഉത്‌കണ്‌ഠ തോന്നും, വെറുതെ ഇരിക്കു​മ്പോൾ പെട്ടെന്ന്‌ ഭയവും പരി​ഭ്ര​മ​വും (panic attacks) തോന്നും. ചില​പ്പോൾ രാത്രി​യിൽ മനസ്സിനെ വലയ്‌ക്കുന്ന ചിന്തകൾ ഇങ്ങനെ വന്നു​കൊ​ണ്ടേ​യി​രി​ക്കും. എങ്കിലും സങ്കീർത്തനം 94:19 പറയു​ന്ന​തു​പോ​ലെ, ആകുല​ചി​ന്തകൾ വരിഞ്ഞു​മു​റു​ക്കു​മ്പോൾ ദൈവ​ത്തി​നു നമ്മളെ സാന്ത്വ​നി​പ്പി​ക്കാൻ കഴിയും. അതു​കൊണ്ട്‌ ഞാൻ ബൈബി​ളും ആശ്വാസം പകരുന്ന ബൈബിൾവാ​ക്യ​ങ്ങൾ എഴുതിയ ഒരു ഡയറി​യും കട്ടിലിന്‌ അടുത്ത്‌ വെച്ചി​ട്ടുണ്ട്‌. ഉറങ്ങാൻ പറ്റാ​തെ​വ​രു​മ്പോൾ ഞാൻ അതു വായി​ക്കും. അപ്പോൾ ദൈവ​ത്തി​ന്റെ ചിന്തകൾ എന്നെ ആശ്വസി​പ്പി​ക്കും.

“ദൈവ​ത്തി​ന്റെ വ്യക്തി​ത്വ​വു​മാ​യി ചേരാത്ത ചിന്തകളെ കീഴട​ക്കാൻ ബൈബിൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. ഞാൻ വിലയി​ല്ലാ​ത്ത​വ​ളാണ്‌, എന്നെ സ്‌നേ​ഹി​ക്കാൻ കൊള്ളില്ല എന്നായി​രു​ന്നു മുമ്പ്‌ ഞാൻ ചിന്തി​ച്ചി​രു​ന്നത്‌. പക്ഷേ ആ ചിന്തക​ളൊ​ന്നും ബൈബി​ളി​നു ചേർച്ച​യി​ല​ല്ലെന്ന്‌ ഞാൻ മനസ്സി​ലാ​ക്കി. കാരണം ബൈബിൾ ദൈവത്തെ വരച്ചു​കാ​ട്ടു​ന്നത്‌ ഒരു പിതാ​വാ​യി​ട്ടാണ്‌, നമ്മളെ ഓരോ​രു​ത്ത​രെ​യും സ്‌നേ​ഹി​ക്കുന്ന ഒരു പിതാ​വാ​യി. പതു​ക്കെ​പ്പ​തു​ക്കെ, ചിന്തകൾ എന്നെ നിയ​ന്ത്രി​ക്കു​ന്ന​തി​നു പകരം ഞാൻ ചിന്തകളെ നിയ​ന്ത്രി​ക്കാൻ പഠിച്ചു. ദൈവം എന്നെ കാണു​ന്ന​തു​പോ​ലെ ഞാൻ സ്വയം കാണാൻതു​ടങ്ങി. അപ്പോൾ വേണ്ടാത്ത ചിന്തകൾ മറിക​ട​ക്കാൻ എനിക്കു കഴിഞ്ഞു.

“വേദനി​പ്പി​ക്കുന്ന ചിന്തക​ളും ഓർമ​ക​ളും ഇല്ലാതാ​കുന്ന ആ സമയത്തി​നു​വേ​ണ്ടി​യാണ്‌ ഞാൻ നോക്കി​യി​രി​ക്കു​ന്നത്‌. ഭാവി​യിൽ മാനസി​കാ​രോ​ഗ്യ പ്രശ്‌നങ്ങൾ ഒന്നുമി​ല്ലാത്ത ഒരു സമയം വരു​മെന്ന്‌ എനിക്ക്‌ അറിയാം. ആ പ്രത്യാശ ഒരു ബലമാണ്‌.”

കൂടുതൽ സഹായം:

jw.org-ൽനിന്ന്‌ 2009 ഒക്ടോബർ ലക്കം ഉണരുക!-യിലെ “‘സർവാ​ശ്വാ​സ​ത്തി​ന്റെ​യും ദൈവ’ത്തിൽനി​ന്നുള്ള സഹായം” എന്ന ലേഖനം വായി​ക്കുക.

jw.org-ൽനിന്ന്‌ സങ്കീർത്ത​ന​പു​സ്‌ത​ക​ത്തി​ന്റെ ഓഡി​യോ റെക്കോർഡിങ്‌ കേൾക്കുക

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക