വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w25 ഫെബ്രുവരി പേ. 30-31
  • ആർക്കും ചോദി​ക്കാ​നാ​കുന്ന ലളിത​മായ ഒരു ചോദ്യം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ആർക്കും ചോദി​ക്കാ​നാ​കുന്ന ലളിത​മായ ഒരു ചോദ്യം
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2025
  • സമാനമായ വിവരം
  • “ഇതാ, യഹോവയുടെ ദാസി!”
    അവരുടെ വിശ്വാസം അനുകരിക്കുക
  • “ഇതാ, ഞാൻ കർത്താവിന്റെ ദാസി”
    2008 വീക്ഷാഗോപുരം
  • ദുഃഖത്തിന്റെ വാൾ അവൾ അതിജീവിച്ചു
    2014 വീക്ഷാഗോപുരം
  • അവൾ ‘എല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു’
    അവരുടെ വിശ്വാസം അനുകരിക്കുക
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2025
w25 ഫെബ്രുവരി പേ. 30-31
വീഡിയോ കോൺഫറൻസിലൂടെ ഒരു സഹോദരിയും ഭർത്താവും ഒരു സ്‌ത്രീക്കു ബൈബിൾപഠനം നടത്തുന്നു.

ആർക്കും ചോദി​ക്കാ​നാ​കുന്ന ലളിത​മായ ഒരു ചോദ്യം

മേരി​യും ഭർത്താവ്‌ ജോണുംa താമസി​ക്കു​ന്നതു ഫിലി​പ്പീൻസിൽനിന്ന്‌ ഒരുപാട്‌ ആളുകൾ ജോലി​ക്കു വരുന്ന ഒരു രാജ്യ​ത്താണ്‌. അവരോ​ടു സന്തോ​ഷ​വാർത്ത പറയാൻ നല്ലൊരു അവസര​മു​ണ്ടാ​യി​രു​ന്നു. കോവിഡ്‌-19 മഹാമാ​രി​യു​ടെ സമയത്ത്‌ മേരിക്കു സ്വന്തം രാജ്യത്ത്‌ മാത്രമല്ല ലോക​ത്തി​ന്റെ മറ്റു ഭാഗങ്ങ​ളി​ലും നല്ല ബൈബിൾപ​ഠ​നങ്ങൾ തുടങ്ങാൻ കഴിഞ്ഞു. എങ്ങനെ​യാണ്‌ അതിനു കഴിഞ്ഞത്‌?

മേരി ബൈബിൾവി​ദ്യാർഥി​ക​ളോട്‌, “ബൈബിൾ പഠിക്കാൻ താത്‌പ​ര്യ​മുള്ള മറ്റ്‌ ആരെ​യെ​ങ്കി​ലും അറിയാ​മോ?” എന്നു ചോദി​ക്കും. അറിയാ​മെന്ന്‌ പറഞ്ഞാൽ, അവരെ ഒന്നു പരിച​യ​പ്പെ​ടു​ത്തി​ത്ത​രാൻ പറയും. ലളിത​മായ ഈ ചോദ്യ​ത്തി​നു പലപ്പോ​ഴും വലിയ ഫലങ്ങളു​ണ്ടാ​കും. കാരണം ദൈവ​വ​ച​നത്തെ ശരിക്കും വിലമ​തി​ക്കുന്ന ഒരു ബൈബിൾവി​ദ്യാർഥി തങ്ങൾ പഠിച്ച കാര്യങ്ങൾ കുടും​ബാം​ഗ​ങ്ങ​ളോ​ടും കൂട്ടു​കാ​രോ​ടും പറയും. മേരി ആ ചോദ്യം ചോദി​ച്ച​പ്പോൾ ബൈബിൾവി​ദ്യാർഥി​ക​ളു​ടെ പ്രതി​ക​രണം എന്തായി​രു​ന്നു?

മേരി​യു​ടെ ബൈബിൾവി​ദ്യാർഥി ജാസ്‌മിൻ പുതിയ നാലു പേരെ പരിച​യ​പ്പെ​ടു​ത്തി​ക്കൊ​ടു​ത്തു. അതിൽ ഒരാളായ ക്രിസ്റ്റീൻ ബൈബിൾപ​ഠനം ശരിക്കും ആസ്വദി​ച്ചു. അതു​കൊണ്ട്‌ മേരി​യോട്‌ ആഴ്‌ച​യിൽ രണ്ടു തവണ പഠിപ്പി​ക്കാ​മോ എന്നു ചോദി​ച്ചു. ക്രിസ്റ്റീ​നോട്‌, ബൈബിൾ പഠിക്കാൻ താത്‌പ​ര്യ​മുള്ള ആരെ​യെ​ങ്കി​ലും അറിയാ​മോ എന്നു മേരി ചോദി​ച്ച​പ്പോൾ, “ഞാൻ എന്റെ കുറച്ച്‌ കൂട്ടു​കാ​രെ പരിച​യ​പ്പെ​ടു​ത്താം” എന്നു ക്രിസ്റ്റീ​നും പറഞ്ഞു. ഏതാനും ആഴ്‌ച​കൾക്കു​ള്ളിൽ ബൈബിൾ പഠിക്കാൻ താത്‌പ​ര്യ​മുള്ള നാലു കൂട്ടു​കാ​രെ ക്രിസ്റ്റീൻ പരിച​യ​പ്പെ​ടു​ത്തി​ക്കൊ​ടു​ത്തു. പിന്നീടു മറ്റു ചില കൂട്ടു​കാ​രെ​യും പരിച​യ​പ്പെ​ടു​ത്തി. ആ കൂട്ടു​കാ​രും ഇതു​പോ​ലെ​തന്നെ ചെയ്‌തു.

ഫിലി​പ്പീൻസി​ലുള്ള തന്റെ കുടും​ബ​വും ബൈബിൾ പഠിക്കാൻ ക്രിസ്റ്റീൻ ആഗ്രഹി​ച്ചു. അതു​കൊണ്ട്‌ മകളായ ആൻഡ്രി​യ​യോട്‌ അതെക്കു​റിച്ച്‌ സംസാ​രി​ച്ചു. ആദ്യം ആൻഡ്രിയ ചിന്തി​ച്ചത്‌, യഹോ​വ​യു​ടെ സാക്ഷികൾ ഒരു വിചി​ത്ര​മായ മതവി​ഭാ​ഗ​മാ​ണെ​ന്നും അവർ യേശു​വിൽ വിശ്വ​സി​ക്കു​ന്നി​ല്ലെ​ന്നും ബൈബി​ളി​ലെ പഴയ നിയമം മാത്ര​മാണ്‌ ഉപയോ​ഗി​ക്കു​ന്ന​തെ​ന്നും ആണ്‌. എന്നാൽ ആദ്യത്തെ ബൈബിൾപ​ഠനം കഴിഞ്ഞ​തോ​ടെ ആ തെറ്റി​ദ്ധാ​ര​ണ​ക​ളൊ​ക്കെ മാറി. ഓരോ തവണ പുതിയ എന്തെങ്കി​ലും പഠിക്കു​മ്പോൾ അവൾ ഇങ്ങനെ പറയും, “ഇത്‌ ബൈബി​ളിൽ പറയുന്ന കാര്യ​മാ​ണെ​ങ്കിൽ അതു സത്യമാ​യി​രി​ക്കും” എന്ന്‌.

കുറച്ച്‌ നാൾ കഴിഞ്ഞ്‌ ആൻഡ്രിയ രണ്ടു കൂട്ടു​കാ​രെ​യും ഒരു സഹജോ​ലി​ക്കാ​രി​യെ​യും മേരിക്കു പരിച​യ​പ്പെ​ടു​ത്തി​ക്കൊ​ടു​ത്തു. അവരും ബൈബിൾ പഠിക്കാൻ തുടങ്ങി. ഇനി ആൻഡ്രി​യ​യ്‌ക്കു, കണ്ണു കാണാത്ത ഒരു ആന്റി ഉണ്ടായി​രു​ന്നു. ആഞ്ചല എന്നാണ്‌ പേര്‌. ആ ആന്റി ഇവരുടെ ബൈബിൾപ​ഠനം ശ്രദ്ധി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. പക്ഷേ അതു മേരി അറിയു​ന്നി​ല്ലാ​യി​രു​ന്നു. പിന്നീട്‌ ഒരു ദിവസം ആഞ്ചല ആൻഡ്രി​യ​യോ​ടു മേരിയെ പരിച​യ​പ്പെ​ടു​ത്തി​ത്ത​രാ​മോ എന്നു ചോദി​ച്ചു. തനിക്കു ബൈബിൾ പഠിക്കാൻ ആഗ്രഹ​മു​ണ്ടെ​ന്നും പറഞ്ഞു. പഠിക്കുന്ന കാര്യ​ങ്ങ​ളൊ​ക്കെ ആഞ്ചലയ്‌ക്കു ശരിക്കും ഇഷ്ടപ്പെട്ടു. ഒരു മാസം​കൊ​ണ്ടു​തന്നെ ആഞ്ചല ഒരുപാ​ടു ബൈബിൾവാ​ക്യ​ങ്ങൾ മനഃപാ​ഠ​മാ​ക്കി. ആഴ്‌ച​യിൽ നാലു തവണ ബൈബിൾ പഠിപ്പി​ക്കാ​മോ എന്നും ചോദി​ച്ചു. ആൻഡ്രി​യ​യു​ടെ സഹായ​ത്തോ​ടെ ആഞ്ചല വീഡി​യോ കോൺഫ​റൻസി​ലൂ​ടെ ക്രമമാ​യി മീറ്റി​ങ്ങു​കൾ കൂടാ​നും തുടങ്ങി.

ക്രിസ്റ്റീ​നോ​ടൊ​പ്പം ബൈബിൾ പഠിക്കുന്ന സമയത്ത്‌ ക്രിസ്റ്റീ​നി​ന്റെ ഭർത്താവ്‌ ജോഷുവ ആ പരിസ​ര​ത്തൊ​ക്കെ വന്നുനിൽക്കു​ന്നതു മേരി ശ്രദ്ധിച്ചു. “ബൈബിൾ പഠിക്കാൻ ഇരിക്കു​ന്നോ?” എന്നു മേരി അദ്ദേഹ​ത്തോ​ടു ചോദി​ച്ചു. “ഞാൻ വെറുതെ കേട്ടി​രി​ക്കാം. പക്ഷേ എന്നോടു ചോദ്യ​ങ്ങ​ളൊ​ന്നും ചോദി​ക്ക​രുത്‌. ചോദി​ച്ചാൽ ഞാൻ എഴു​ന്നേറ്റ്‌ പോകും” എന്നു ജോഷുവ പറഞ്ഞു. എന്നാൽ ബൈബിൾപ​ഠനം തുടങ്ങി അഞ്ചു മിനി​ട്ടു​കൊ​ണ്ടു​തന്നെ ക്രിസ്റ്റീ​നി​നെ​ക്കാൾ കൂടുതൽ ചോദ്യ​ങ്ങൾ ചോദി​ച്ചതു ജോഷു​വ​യാണ്‌. അദ്ദേഹ​ത്തിന്‌ ആ ബൈബിൾചർച്ചകൾ തുടരാൻ ആഗ്രഹ​മാ​യി.

മേരി​യു​ടെ ലളിത​മായ ചോദ്യം ഒരുപാ​ടു ബൈബിൾപ​ഠ​ന​ങ്ങ​ളി​ലേക്കു നയിച്ചു. അതിൽ പലരെ​യും സഹായി​ക്കാൻ മേരി മറ്റു സഹോ​ദ​ര​ങ്ങളെ ഏർപ്പെ​ടു​ത്തി. അങ്ങനെ മൊത്ത​ത്തിൽ, നാലു രാജ്യ​ങ്ങ​ളി​ലാ​യി 28 ബൈബിൾപ​ഠ​നങ്ങൾ തുടങ്ങാൻ മേരിക്കു കഴിഞ്ഞു.

ഈ അനുഭ​വ​ത്തി​ന്റെ തുടക്ക​ത്തിൽ പറഞ്ഞ ജാസ്‌മിൻ എന്ന ബൈബിൾവി​ദ്യാർഥി 2021 ഏപ്രി​ലിൽ സ്‌നാ​ന​മേറ്റു. 2022 മേയിൽ ക്രിസ്റ്റീൻ സ്‌നാ​ന​പ്പെ​ടു​ക​യും കുടും​ബ​ത്തോ​ടൊ​പ്പം ആയിരി​ക്കാൻ ഫിലി​പ്പീൻസി​ലേക്കു മടങ്ങു​ക​യും ചെയ്‌തു. ക്രിസ്റ്റീൻ പരിച​യ​പ്പെ​ടു​ത്തിയ മേരി​യു​ടെ മറ്റു രണ്ടു ബൈബിൾവി​ദ്യാർഥി​ക​ളും സ്‌നാ​ന​മേറ്റു. ക്രിസ്റ്റീൻ സ്‌നാ​ന​മേറ്റ്‌ ഏതാനും മാസങ്ങൾക്കു ശേഷം ആഞ്ചലയും സ്‌നാ​ന​മേറ്റു. ഇപ്പോൾ ഒരു മുൻനി​ര​സേ​വി​ക​യാ​യി പ്രവർത്തി​ക്കു​ന്നു. ക്രിസ്റ്റീ​നി​ന്റെ ഭർത്താവ്‌ ജോഷു​വ​യും മകൾ ആൻഡ്രി​യ​യും അതു​പോ​ലെ മറ്റു പല ബൈബിൾവി​ദ്യാർഥി​ക​ളും ഇപ്പോൾ നന്നായി പുരോ​ഗ​മി​ക്കു​ന്നു.

മുൻ ചിത്രത്തിൽ കണ്ട സഹോദരി തന്റെ ബൈബിൾവിദ്യാർഥിയോടും വിദ്യാർഥിയുടെ നാലു കൂട്ടുകാരോടും വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുന്നു.

ഒന്നാം നൂറ്റാ​ണ്ടിൽ കുടും​ബാം​ഗ​ങ്ങ​ളു​ടെ​യും സുഹൃ​ത്തു​ക്ക​ളു​ടെ​യും ഇടയിൽ സന്തോ​ഷ​വാർത്ത പെട്ടെന്നു വ്യാപി​ച്ചു. (യോഹ. 1:41, 42എ; പ്രവൃ. 10:24, 27, 48; 16:25-33) “ബൈബിൾ പഠിക്കാൻ ആഗ്രഹ​മുള്ള ആരെ​യെ​ങ്കി​ലും അറിയാ​മോ?” എന്നു ബൈബിൾവി​ദ്യാർഥി​ക​ളോ​ടും മറ്റു താത്‌പ​ര്യ​ക്കാ​രോ​ടും നിങ്ങൾക്കു ചോദി​ച്ചു​കൂ​ടേ? ആർക്കും ചോദി​ക്കാൻ കഴിയുന്ന ഈ ലളിത​മായ ചോദ്യം​കൊണ്ട്‌ എത്ര ബൈബിൾപ​ഠ​നങ്ങൾ തുടങ്ങാൻ കഴിയു​മെന്ന്‌ ആർക്കറി​യാം!

a പേരുകൾക്കു മാറ്റം​വ​രു​ത്തി​യി​രി​ക്കു​ന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക