കൂടുതൽ പഠിക്കാനായി. . .
ചിത്രങ്ങളിൽനിന്ന് എങ്ങനെ പഠിക്കാം?
നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ പ്രധാനപ്പെട്ട ആശയങ്ങൾ പഠിപ്പിക്കുന്ന ഒരുപാട് ചിത്രങ്ങൾ വരാറുണ്ട്. ഈ ചിത്രങ്ങളിൽനിന്ന് നമുക്ക് എങ്ങനെ പ്രയോജനം നേടാം?
ഒരു ലേഖനം വായിക്കുന്നതിനു മുമ്പ്, അതിലെ ചിത്രങ്ങൾ ഒന്ന് നോക്കാം. സ്വാദിഷ്ഠമായ ഒരു ഭക്ഷണം “കാണുമ്പോൾ” അതു കഴിക്കാനുള്ള നമ്മുടെ ആഗ്രഹം കൂടും. അതുപോലെ ഒരു ലേഖനത്തിലെ ചിത്രങ്ങൾ കാണുന്നത്, അതു വായിക്കാനുള്ള നമ്മുടെ ആകാംക്ഷ കൂട്ടും. അതുകൊണ്ട് വായിച്ച് തുടങ്ങുന്നതിനു മുമ്പ്, നമുക്ക് സ്വയം ഇങ്ങനെ ചോദിക്കാം: ‘ഞാൻ എന്താണു കാണുന്നത്?’—ആമോ. 7:7, 8.
ഒരു ലേഖനം വായിക്കുമ്പോൾ, എന്തുകൊണ്ടാണ് ഈ ചിത്രങ്ങൾ ഇവിടെ കൊടുത്തിരിക്കുന്നതെന്ന് ചിന്തിക്കാം. അതുപോലെ കൊടുത്തിരിക്കുന്ന ചിത്രക്കുറിപ്പുകളും ചിത്രത്തിന്റെ വിവരണങ്ങളും വായിച്ചുനോക്കാം. ഇനി, ആ ചിത്രങ്ങൾക്കു വിഷയവുമായുള്ള ബന്ധം എന്താണെന്നും ചിത്രങ്ങളിൽനിന്നുള്ള പാഠങ്ങൾ എങ്ങനെ ജീവിതത്തിൽ പകർത്താമെന്നും ചിന്തിക്കാം.
ഒരു ലേഖനം വായിച്ചു കഴിഞ്ഞ്, പ്രധാന ആശയങ്ങൾ ഓർത്തെടുക്കാൻ നിങ്ങൾക്ക് അതിലെ ചിത്രങ്ങൾ ഉപയോഗിക്കാനാകും. നിങ്ങൾക്ക് കണ്ണടച്ച് ആ ചിത്രങ്ങളും അതിൽനിന്ന് പഠിച്ച ആശയങ്ങളും ഓർത്തെടുക്കാൻ ശ്രമിക്കാം.
ഈ മാസികയിലെ ചിത്രങ്ങൾ ഒന്ന് നോക്കിയിട്ട് പഠിച്ച ആശയങ്ങൾ ഓർത്തെടുക്കാൻ നിങ്ങൾക്ക് ശ്രമിക്കാമോ?