ആഗോള പ്രസംഗ-പഠിപ്പിക്കൽ 2008 ഒറ്റനോട്ടത്തിൽ
യഹോവയെ അറിയാനും സ്നേഹിക്കാനും ആളുകളെ സഹായിക്കുന്നതിനായി നാം ചെയ്യുന്ന ശ്രമത്തെക്കുറിച്ച് ഓരോ വർഷവും വാർഷികപുസ്തകത്തിൽ നാം വായിക്കുന്നു. മുമ്പൊരിക്കലും ഇത്ര വ്യാപകമായ തോതിൽ ഈ വേല നടന്നിട്ടില്ല. ഏതെങ്കിലുമൊരു ദൂത് ഗോളവ്യാപകമായി സകല രാഷ്ട്രങ്ങളിലുമുള്ളവരോടു ഘോഷിക്കുന്നതിനുവേണ്ടി ലക്ഷക്കണക്കിന് ആളുകളെ പണംകൊടുത്ത് ഏർപ്പാടാക്കാൻ ഒരു സംഘടനയ്ക്കും കഴിയുമെന്നുതോന്നുന്നില്ല. എന്നാൽ ഒരു സാമ്പത്തിക നേട്ടവും പ്രതീക്ഷിക്കാതെയാണ് യഹോവയുടെ സാക്ഷികൾ ബൈബിൾ വിദ്യാഭ്യാസ വേല നിർവഹിക്കുന്നത്. ഏകദേശം 2,000 വർഷംമുമ്പ് യേശു തന്റെ ശിഷ്യന്മാർക്കു നൽകിയ പിൻവരുന്ന നിർദേശത്തോട് അവർ പറ്റിനിൽക്കുകയാണ്: “സൌജന്യമായി നിങ്ങൾക്കു ലഭിച്ചു സൌജന്യമായി കൊടുപ്പിൻ.” (മത്താ. 10:8) കഴിഞ്ഞ സേവനവർഷത്തിൽ കൈവരിച്ച നേട്ടത്തെക്കുറിച്ച് ചിന്തിക്കവെ, ദിവ്യസ്നേഹത്തോടു പ്രതികരിക്കാൻ പ്രചോദിതരായവർ നിസ്സ്വാർഥമായും മനസ്സോടെയും പ്രവർത്തിച്ചതിന്റെ തെളിവാണതെന്നു മനസ്സിൽപ്പിടിക്കുക.
2008 ഒറ്റനോട്ടത്തിൽ
യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസുകൾ: 115
റിപ്പോർട്ടുചെയ്ത ദേശങ്ങൾ: 236
മൊത്തം സഭകൾ: 1,03,267
ലോകവ്യാപക സ്മാരക ഹാജർ: 1,77,90,631
ലോകവ്യാപകമായി സ്മാരകചിഹ്നങ്ങളിൽ പങ്കുപറ്റിയവർ: 9,986
രാജ്യസേവനത്തിൽ പങ്കെടുത്ത പ്രസാധകരുടെ അത്യുച്ചം: 71,24,443
പ്രസംഗവേലയിൽ ഏർപ്പെട്ട പ്രസാധകരുടെ പ്രതിമാസ ശരാശരി: 68,29,455
2007-നെ അപേക്ഷിച്ചുള്ള വർധന: 2.1%
സ്നാനമേറ്റവരുടെ എണ്ണം: 2,89,678
സഹായ പയനിയർമാരുടെ പ്രതിമാസ ശരാശരി: 3,21,986
പയനിയർമാരുടെ പ്രതിമാസ ശരാശരി: 7,32,912
വയലിൽ ചെലവഴിച്ച മൊത്തം മണിക്കൂർ: 148,86,58,249
ബൈബിളധ്യയനങ്ങളുടെ പ്രതിമാസ ശരാശരി: 71,33,760
സേവനവർഷം 2008-ൽ, യഹോവയുടെ സാക്ഷികൾ പ്രത്യേക പയനിയർമാരെയും മിഷനറിമാരെയും സഞ്ചാര മേൽവിചാരകന്മാരെയും അവരുടെ വയൽസേവന നിയമനങ്ങളിൽ സഹായിക്കുന്നതിന് 725 കോടിയിലധികം രൂപ ചെലവഴിച്ചു.
◼ മൊത്തം 19,820 നിയമിത ശുശ്രൂഷകർ വ്യത്യസ്ത ബ്രാഞ്ച് ഓഫീസുകളിൽ സേവിക്കുന്നു. ഇവർ എല്ലാവരും ‘യഹോവയുടെ സാക്ഷികളുടെ പ്രത്യേക മുഴുസമയസേവകരുടെ ലോകവ്യാപക വ്യവസ്ഥ’യിൻ കീഴിൽ വരുന്നവരാണ്.
[32-39 പേജുകളിലെ ചാർട്ട്]
യഹോവയുടെ സാക്ഷികളുടെ സേവന വർഷം 2008-ലെ ലോകവ്യാപക റിപ്പോർട്ട്
(പ്രസിദ്ധീകരണം കാണുക)
[40-42 പേജുകളിലെ മാപ്പുകൾ]
(പ്രസിദ്ധീകരണം കാണുക)