വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • yb17 പേ. 26-29
  • ബ്രാഞ്ചുകളുടെ സമർപ്പണം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ബ്രാഞ്ചുകളുടെ സമർപ്പണം
  • യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകം 2017
  • സമാനമായ വിവരം
  • കഴിഞ്ഞ വർഷത്തെ സവിശേഷതകൾ
    യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകം 2004
  • കഴിഞ്ഞ വർഷത്തെ സവിശേഷതകൾ
    യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകം 2002
  • യഹോവയ്‌ക്ക്‌ എല്ലാം സാധ്യമാണ്‌
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2018
  • ബ്രാഞ്ചോഫീസിന്റെ ചുമതലകൾ എന്തെല്ലാം?
    ഇന്ന്‌ യഹോവയുടെ ഇഷ്ടം ചെയ്യുന്നത്‌ ആരാണ്‌?
കൂടുതൽ കാണുക
യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്‌തകം 2017
yb17 പേ. 26-29
ഭരണസംഘാംഗമായ സ്റ്റീഫൻ ലെറ്റ്‌ സഹോദരൻ കിർഗിസ്ഥാൻ ബ്രാഞ്ചോഫീസിന്റെ സമർപ്പണപ്രസംഗം നടത്തുന്നു

കിർഗി​സ്ഥാൻ

കഴിഞ്ഞ വർഷത്തെ സവി​ശേ​ഷ​തകൾ

ബ്രാഞ്ചു​ക​ളു​ടെ സമർപ്പണം

കിർഗി​സ്ഥാ​ന്റെ തലസ്ഥാ​ന​മായ ബിഷ്‌കെ​കി​ലെ ബ്രാഞ്ച്‌ സൗകര്യ​ങ്ങൾ വികസി​പ്പി​ക്കു​ന്ന​തി​നാ​യി ഒന്നര വർഷ​ത്തോ​ളം അവി​ടെ​യു​ള്ള​വ​രും വിദേ​ശി​ക​ളും ആയ നിർമാണ സന്നദ്ധ​സേ​വകർ കഠിന​മാ​യി പ്രവർത്തി​ച്ചു. നിർമാ​ണ​പ്ര​വർത്തനം പൂർത്തി​യാ​യി ഒരു മാസത്തി​നു ശേഷം, 2015 ഒക്‌ടോ​ബർ 24-ാം തീയതി അതിന്റെ സമർപ്പണം നടന്നു. 18 രാജ്യ​ഹാ​ളു​ക​ളും മറ്റ്‌ 5 സ്ഥലങ്ങളും ഈ പരിപാ​ടി​യു​മാ​യി ബന്ധിപ്പി​ച്ചി​രു​ന്നു. എല്ലായി​ട​ത്തു​മാ​യി കൂടിവന്ന 3,000-ത്തിലധി​കം ആളുകൾ ഈ പരിപാ​ടി കണ്ട്‌ ആവേശ​ഭ​രി​ത​രാ​യി. ഭരണസം​ഘാം​ഗ​മായ സ്റ്റീഫൻ ലെറ്റ്‌ സഹോ​ദരൻ സമർപ്പ​ണ​പ്ര​സം​ഗം നടത്തി. പ്രചോ​ദനം പകരുന്ന ആ പ്രസം​ഗ​ത്തി​ന്റെ വിഷയം “പൂർണ​ഹൃ​ദ​യ​ത്തോ​ടെ യഹോ​വയെ സേവി​ക്കുക” എന്നതാ​യി​രു​ന്നു. അടുത്ത ദിവസം നടത്തിയ മറ്റൊരു പരിപാ​ടി​യി​ലും ആ രാജ്യത്തെ മിക്ക പ്രചാ​ര​കർക്കും പങ്കുപ​റ്റാൻ കഴിഞ്ഞു. അത്‌ അവരുടെ വിശ്വാ​സം ബലപ്പെ​ടു​ത്തി.

കിർഗിസ്ഥാൻ ബ്രാഞ്ചോഫീസ്‌

കിർഗിസ്ഥാൻ ബ്രാഞ്ച്‌

18 നിലകളുള്ള മനോ​ഹ​ര​മായ ഒരു കെട്ടി​ട​ത്തി​ന്റെ 6 നിലക​ളടങ്ങുന്ന അർമേ​നിയ ബ്രാ​ഞ്ചോ​ഫീ​സി​ന്റെ സമർപ്പ​ണ​ത്തിന്‌ 6,435 പേരാണ്‌ 2016 മെയ്‌ 14 ശനിയാഴ്‌ച ഹാജരാ​യത്‌. അതോ​ടൊ​പ്പം ഒരു സമ്മേള​ന​ഹാ​ളി​ന്റെ​യും രാജ്യ​സു​വി​ശേ​ഷ​കർക്കുള്ള സ്‌കൂൾ സൗകര്യ​ങ്ങ​ളു​ടെ​യും സമർപ്പ​ണ​വും നടന്നു. പ്രസം​ഗ​ങ്ങ​ളിൽ അർമേ​നി​യ​യി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ എളിയ തുടക്ക​ത്തെ​ക്കു​റിച്ച്‌ വിവരി​ച്ചു. 20-ാം നൂറ്റാ​ണ്ടി​ന്റെ ആദ്യദ​ശ​ക​ങ്ങ​ളിൽ ഐക്യ​നാ​ടു​ക​ളി​ലെ അർമേ​നി​യൻ കുടി​യേ​റ്റ​ക്കാർക്കി​ട​യി​ലാ​ണു പ്രവർത്ത​ന​ങ്ങ​ളു​ടെ തുടക്കം. പിന്നീട്‌ 1970-കളുടെ മധ്യത്തിൽ അർമേ​നി​യ​യി​ലും പ്രവർത്തനം ആരംഭി​ച്ചു. അന്നു സോവി​യറ്റ്‌ യൂണി​യന്റെ ഭാഗമാ​യി​രു​ന്നു അർമേ​നിയ. ഈ അടുത്ത​യി​ടെ സംഘട​നയ്‌ക്കു നിയമ​പ​ര​മായ രജിസ്‌ട്രേഷൻ ലഭിക്കു​ക​യും ബ്രാഞ്ച്‌ രൂപീ​ക​രി​ക്കു​ക​യും ചെയ്‌തു. ദൈവ​ത്തി​നു മഹത്ത്വം കൈവ​രു​ത്തുന്ന ആവേശ​ക​ര​മായ ഇത്തര​മൊ​രു നേട്ടം കാണാൻ കഴിയു​മെന്ന്‌ അവിടെ ഹാജരാ​യ​വ​രിൽ മിക്കവ​രും ഒരിക്ക​ലും ചിന്തി​ച്ചു​കാ​ണില്ല. ഭരണസം​ഘാം​ഗ​മായ ഡേവിഡ്‌ സ്‌പ്ലെയ്‌ൻ സഹോ​ദരൻ കൂടിവന്ന സഹോ​ദ​ര​ങ്ങ​ളു​ടെ​യെ​ല്ലാം പൂർണ​സ​മ്മ​ത​ത്തോ​ടെ മനോ​ഹ​ര​മായ ബ്രാഞ്ച്‌ സൗകര്യ​ങ്ങൾ യഹോ​വയ്‌ക്കു സമർപ്പി​ച്ചു.

ഭരണസംഘാംഗമായ ഡേവിഡ്‌ സ്‌പ്ലെയ്‌ൻ സഹോദരൻ അർമേനിയ ബ്രാഞ്ചോഫീസിന്റെ സമർപ്പണപ്രസംഗം നടത്തുന്നു; വാരാന്തപരിപാടിയിൽ ഒരുമിച്ചുകൂടിയിരിക്കുന്ന സുഹൃത്തുക്കൾ; പരമ്പരാഗത അർമേനിയൻ നൃത്തം

അർമേനിയ

മുകളിൽ: അർമേ​നിയ ബ്രാഞ്ചി​ന്റെ സമർപ്പ​ണ​പ​രി​പാ​ടി

മധ്യത്തിൽ: പ്രത്യേക വാരാ​ന്ത​പ​രി​പാ​ടി​യിൽ പങ്കെടു​ക്കുന്ന സഹോ​ദ​ര​ങ്ങൾ

താഴെ: വൈകു​ന്നേരം നടത്തിയ പരമ്പരാ​ഗ​ത​മായ അർമേ​നി​യൻ നൃത്തപ​രി​പാ​ടി

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക