ദൈവം ഒരു പ്രത്യേക സ്ഥലത്ത് വസിക്കുന്ന ആളാണോ?
ബൈബിളിന്റെ ഉത്തരം
അതെ. ദൈവം സ്വർഗത്തിലാണ് വസിക്കുന്നത്. പിൻവരുന്ന ബൈബിൾ ഭാഗങ്ങൾ പരിശോധിക്കുക:
പ്രാർഥിച്ചപ്പോൾ ശലോമോൻ രാജാവ് ഇങ്ങനെ പറഞ്ഞു: “അങ്ങ് അങ്ങയുടെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് കേട്ട് . . . ചെയ്തുകൊടുക്കേണമേ”—1 രാജാക്കന്മാർ 8:43.
“സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്നു വിളിച്ച് പ്രാർഥിക്കാനാണ് യേശുക്രിസ്തു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചത്.—മത്തായി 6:9.
പുനരുത്ഥാനത്തിനു ശേഷം, “സ്വർഗത്തിലേക്കുതന്നെയാണു ക്രിസ്തു പ്രവേശിച്ചത്. അങ്ങനെ ഇപ്പോൾ നമുക്കുവേണ്ടി ദൈവമുമ്പാകെ ഹാജരാകാൻ ക്രിസ്തുവിനു കഴിയുന്നു.”—എബ്രായർ 9:24.
ഈ വാക്യങ്ങൾ വ്യക്തമാക്കുന്നത് ദൈവമായ യഹോവ ഒരു യഥാർഥ വ്യക്തിയാണ് എന്നാണ്. യഹോവ എല്ലായിടത്തും നിറഞ്ഞുനിൽക്കുന്ന ആളല്ല, പകരം സ്വർഗത്തിൽ വസിക്കുന്ന വ്യക്തിയാണ്.