വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ijwbq ലേഖനം 64
  • നമ്മൾ പ്രതി​മ​ക​ളെ ആരാധി​ക്ക​ണോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നമ്മൾ പ്രതി​മ​ക​ളെ ആരാധി​ക്ക​ണോ?
  • ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ബൈബിളിന്റെ ഉത്തരം
  • പ്രതിമകൾക്കു നിങ്ങളെ ദൈവത്തോട്‌ കൂടുതൽ അടുപ്പിക്കാൻ കഴിയുമോ?
    വീക്ഷാഗോപുരം—1992
  • ആരാധനയിൽ മതപരമായ ചിത്രങ്ങൾ ഉപയോഗിക്കണമോ?
    ഉണരുക!—2005
  • വിഗ്ര​ഹ​ങ്ങളെ ആരാധി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ബൈബി​ളിന്‌ എന്താണ്‌ പറയാ​നു​ള്ളത്‌?
    മറ്റു വിഷയങ്ങൾ
  • പ്രതിമകളെ പൂജിക്കൽ ഒരു വിവാദവിഷയം
    വീക്ഷാഗോപുരം—1992
കൂടുതൽ കാണുക
ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
ijwbq ലേഖനം 64

നമ്മൾ പ്രതി​മ​ക​ളെ ആരാധി​ക്ക​ണോ?

ബൈബിളിന്റെ ഉത്തരം

ആരാധിക്കാൻ പാടില്ല. ഇസ്രായേൽ ജനതയ്‌ക്കു ദൈവം കൊടുത്ത നിയമ​ങ്ങ​ളെ​ക്കു​റിച്ച്‌ പറഞ്ഞകൂ​ട്ട​ത്തിൽ പുതിയ കത്തോ​ലി​ക്കാ സർവവിജ്ഞാനകോശം (ഇംഗ്ലീഷ്‌) ഇങ്ങനെ പറഞ്ഞു: “ദൈവ​ത്തി​ന്റെ സത്യാ​രാ​ധന പ്രതി​മ​ക​ളി​ല്ലാ​ത്ത​താ​യി​രു​ന്നെന്ന്‌ വിവിധ ബൈബിൾവി​വ​ര​ണ​ങ്ങ​ളിൽനിന്ന്‌ വ്യക്തമാണ്‌.” പിൻവ​രു​ന്ന ബൈബിൾവാ​ക്യ​ങ്ങൾ നോക്കുക:

  • “മീതെ ആകാശ​ത്തി​ലോ താഴെ ഭൂമി​യി​ലോ ഭൂമിക്കു കീഴെ വെള്ളത്തി​ലോ ഉള്ള എന്തി​ന്റെ​യെ​ങ്കി​ലും രൂപമോ വിഗ്ര​ഹ​മോ നീ ഉണ്ടാക്ക​രുത്‌. നീ അവയുടെ മുന്നിൽ കുമ്പി​ടു​ക​യോ അവയെ സേവി​ക്കു​ക​യോ അരുത്‌. കാരണം നിന്റെ ദൈവ​മാ​യ യഹോവ എന്ന ഞാൻ സമ്പൂർണ​ഭ​ക്തി ആഗ്രഹി​ക്കു​ന്ന ദൈവമാണ്‌.” (പുറപ്പാട്‌ 20:4, 5) ദൈവം “സമ്പൂർണ​ഭ​ക്തി” ആഗ്രഹി​ക്കു​ന്ന​തു​കൊണ്ട്‌ നമ്മൾ പ്രതി​മ​ക​ളെ​യോ ചിത്ര​ങ്ങ​ളെ​യോ രൂപങ്ങ​ളെ​യോ ബിംബ​ങ്ങ​ളെ​യോ മറ്റേ​തെ​ങ്കി​ലും പ്രതീ​ക​ങ്ങ​ളെ​യോ സ്‌തു​തി​ക്കു​ക​യോ ആരാധി​ക്കു​ക​യോ ചെയ്യു​ന്നത്‌ ദൈവ​ത്തിന്‌ ഇഷ്ടമല്ല.

  • “എനിക്കു ലഭിക്കേണ്ട സ്‌തുതി കൊത്തി​യു​ണ്ടാ​ക്കി​യ രൂപങ്ങൾക്കു ഞാൻ നൽകില്ല.” (യശയ്യ 42:8) രൂപങ്ങൾ ഉപയോ​ഗി​ച്ചു​ള്ള ആരാധന ദൈവം സ്വീക​രി​ക്കി​ല്ല. ചില ഇസ്രാ​യേ​ല്യർ ഒരു കാളക്കു​ട്ടി​യു​ടെ പ്രതിമ ഉപയോ​ഗിച്ച്‌ തന്നെ ആരാധി​ക്കാൻ ശ്രമി​ച്ച​പ്പോൾ അവർ ചെയ്‌തത്‌ ഒരു “മഹാപാ​പം” ആണെന്നു ദൈവം പറഞ്ഞു.—പുറപ്പാട്‌ 32:7-9, പരിശുദ്ധ ബൈബിൾ, ഈസി-റ്റു-റീഡ്‌ വേർഷൻ.

  • “മനുഷ്യ​രാ​യ നമ്മുടെ കലാവി​രു​തും ഭാവന​യും കൊണ്ട്‌ പൊന്നി​ലോ വെള്ളി​യി​ലോ കല്ലിലോ തീർത്ത എന്തെങ്കി​ലും​പോ​ലെ​യാ​ണു ദൈവം എന്നു വിചാരിക്കരുത്‌.” (പ്രവൃത്തികൾ 17:29) ‘മനുഷ്യ​രു​ടെ കലാവി​രു​തും ഭാവന​യും കൊണ്ട്‌ തീർത്ത’ പ്രതി​മ​കൾ ഉപയോ​ഗി​ച്ചു​ള്ള വ്യാജാ​രാ​ധ​നാ​രീ​തി​യല്ല ക്രിസ്‌ത്യാ​നി​ക​ളു​ടേത്‌. അവർ ‘കാഴ്‌ച​യാ​ലല്ല വിശ്വാ​സ​ത്താ​ലാ​ണു നടക്കേ​ണ്ടത്‌’ എന്നു ബൈബിൾ പറയുന്നു.—2 കൊരി​ന്ത്യർ 5:7.

  • “വിഗ്ര​ഹ​ങ്ങ​ളിൽനിന്ന്‌ അകന്നി​രി​ക്കാൻ ശ്രദ്ധി​ച്ചു​കൊ​ള്ളൂ.” (1 യോഹ​ന്നാൻ 5:21) ഇസ്രാ​യേൽ ജ​ന​ത​യ്‌ക്കും ക്രിസ്‌ത്യാ​നി​കൾക്കും കൊടുത്ത കല്‌പ​ന​യിൽ, പ്രതി​മ​ക​ളോ രൂപങ്ങ​ളോ ഉപയോ​ഗി​ച്ചു​ള്ള ആരാധന ദൈവം അംഗീ​ക​രി​ക്കു​ന്നി​ല്ലെന്നു വ്യക്തമാ​ക്കി​യി​ട്ടുണ്ട്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക