വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ijwbq ലേഖനം 52
  • ജീവി​ത​ത്തി​ന്റെ അർഥം എന്താണ്‌?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജീവി​ത​ത്തി​ന്റെ അർഥം എന്താണ്‌?
  • ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ബൈബി​ളി​ന്റെ ഉത്തരം
  • എങ്ങനെ​യുള്ള ജീവി​ത​മാണ്‌ ദൈവം നമുക്കു​വേണ്ടി ഉദ്ദേശി​ച്ചി​രി​ക്കു​ന്നത്‌?
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
  • ജീവിതത്തിന്‌ യഥാർഥ അർഥം പകരുന്നത്‌ എന്ത്‌?
    2004 വീക്ഷാഗോപുരം
  • നിങ്ങൾക്ക്‌ യഹോ​വ​യു​ടെ സുഹൃ​ത്താ​കാൻ കഴിയു​മോ?
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
  • അർഥവത്തായ ഒരു ജീവിതലക്ഷ്യം പിൻപറ്റുക
    2007 വീക്ഷാഗോപുരം
കൂടുതൽ കാണുക
ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
ijwbq ലേഖനം 52

ജീവി​ത​ത്തി​ന്റെ അർഥം എന്താണ്‌?

ബൈബി​ളി​ന്റെ ഉത്തരം

ജീവി​ത​ത്തി​ന്റെ അർഥ​ത്തെ​ക്കു​റിച്ച്‌ പല ചോദ്യ​ങ്ങൾ ഉയർന്നു​വ​ന്നേ​ക്കാം. നമ്മൾ ഇവിടെ ആയിരി​ക്കു​ന്നത്‌ എന്തിനാണ്‌, എന്റെ ജീവി​ത​ത്തിന്‌ ഒരു ഉദ്ദേശ്യ​മു​ണ്ടോ എന്നിങ്ങ​നെ​യു​ള്ള ചോദ്യ​ങ്ങൾ. ദൈവ​വു​മാ​യി ഒരു സൗഹൃദം വളർത്തി​യെ​ടു​ക്കു​ക എന്നതാണ്‌ ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യം എന്നു ബൈബിൾ പറയുന്നു. ബൈബിൾ വെളി​പ്പെ​ടു​ത്തു​ന്ന പിൻവ​രു​ന്ന ചില അടിസ്ഥാ​ന​സ​ത്യ​ങ്ങൾ ചിന്തി​ക്കു​ക.

  • ദൈവം നമ്മുടെ സ്രഷ്ടാ​വാണ്‌. ബൈബിൾ പറയുന്നു: “ദൈവ​മാ​ണു നമ്മെ ഉണ്ടാക്കി​യത്‌, നാം ദൈവ​ത്തി​നു​ള്ള​വർ.”—സങ്കീർത്ത​നം 100:3; വെളി​പാട്‌ 4:11.

  • നമ്മളെ ഉൾപ്പെടെ, എല്ലാം സൃഷ്ടി​ച്ച​തി​നു ദൈവ​ത്തിന്‌ ഒരു ഉദ്ദേശ്യ​മുണ്ട്‌.—യശയ്യ 45:18.

  • ‘ആത്മീയ​കാ​ര്യ​ങ്ങൾക്കാ​യി ദാഹം’ തോന്നുന്ന വിധത്തി​ലാണ്‌ ദൈവം നമ്മളെ സൃഷ്ടി​ച്ചത്‌. അതിൽ ജീവി​ത​ത്തി​ന്റെ അർഥം കണ്ടെത്താ​നു​ള്ള ആഗ്രഹ​വും ഉൾപ്പെ​ടു​ന്നു. (മത്തായി 5:3) നമ്മൾ ആ ആഗ്രഹം തൃപ്‌തി​പ്പെ​ടു​ത്ത​ണ​മെന്നു ദൈവം ആഗ്രഹി​ക്കു​ന്നു.—സങ്കീർത്ത​നം 145:16.

  • ദൈവ​വു​മാ​യി ഒരു സൗഹൃദം വളർത്തി​യെ​ടു​ത്തു​കൊ​ണ്ടാണ്‌ ആത്മീയ​കാ​ര്യ​ങ്ങൾക്കാ​യുള്ള ആ ദാഹം നമ്മൾ തൃപ്‌തി​പ്പെ​ടു​ത്തു​ന്നത്‌. ദൈവ​ത്തി​ന്റെ ഒരു സുഹൃ​ത്താ​യി​രി​ക്കു​ക എന്ന ആശയം​ത​ന്നെ പലർക്കും ഒരു അസാധ്യ​കാ​ര്യ​മാ​യാണ്‌ തോന്നു​ന്നത്‌. എന്നാൽ ബൈബിൾ നൽകുന്ന പ്രോ​ത്സാ​ഹ​നം ഇതാണ്‌: “ദൈവ​ത്തോട്‌ അടുത്ത്‌ ചെല്ലുക; അപ്പോൾ ദൈവം നിങ്ങ​ളോട്‌ അടുത്ത്‌ വരും.”—യാക്കോബ്‌ 4:8; 2:23.

  • ദൈവ​ത്തി​ന്റെ ഒരു സുഹൃ​ത്താ​യി​ത്തീ​രു​ന്ന​തിന്‌ നമ്മളെ​ക്കു​റി​ച്ചു​ള്ള ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​ത്തി​നു ചേർച്ച​യിൽ നമ്മൾ ജീവി​ക്ക​ണം. സഭാ​പ്ര​സം​ഗ​കൻ 12:13-ൽ ആ ഉദ്ദേശ്യ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “സത്യ​ദൈ​വ​ത്തെ ഭയപ്പെട്ട്‌ ദൈവ​ക​ല്‌പ​ന​കൾ അനുസരിക്കുക. മനുഷ്യ​ന്റെ കർത്തവ്യം അതാണല്ലോ.”

  • ഭാവി​യിൽ, ദൈവം ദുരി​ത​ങ്ങ​ളെ​ല്ലാം നീക്കി തന്നെ ആരാധി​ക്കു​ന്ന തന്റെ സുഹൃ​ത്തു​ക്കൾക്ക്‌ നിത്യ​മാ​യി ജീവി​ക്കാ​നു​ള്ള പദവി നൽകും. അപ്പോ​ഴാ​യി​രി​ക്കും നമ്മളെ സംബന്ധി​ച്ചു​ള്ള ദൈവ​ത്തി​ന്റെ ശരിക്കു​മു​ള്ള ഉദ്ദേശ്യം എന്താ​ണെ​ന്നു പൂർണ​മാ​യി നമ്മൾ അനുഭ​വി​ച്ച​റി​യു​ന്നത്‌.—സങ്കീർത്ത​നം 37:10, 11.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക