വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ijwbq ലേഖനം 94
  • എന്താണ്‌ ബാബി​ലോൺ എന്ന മഹതി?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • എന്താണ്‌ ബാബി​ലോൺ എന്ന മഹതി?
  • ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ബൈബി​ളി​ന്റെ ഉത്തരം
  • ബാബി​ലോൺ എന്ന മഹതിയെ ദൈവം എങ്ങനെ കാണുന്നു?
  • ബാബി​ലോൺ എന്ന മഹതിക്ക്‌ എന്തു സംഭവി​ക്കും?
  • ‘മഹാബാബിലോനെ’ തിരിച്ചറിയൽ
    ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു?
  • മഹാബാബിലോൻ—വീണിരിക്കുന്നു, ന്യായംവിധിക്കപ്പെട്ടിരിക്കുന്നു
    വീക്ഷാഗോപുരം—1989
  • വ്യാജമതം​—⁠അതിന്റെ വിസ്‌മയാവഹമായ അന്ത്യം മുൻകൂട്ടി കണ്ടിരിക്കുന്നു
    യെശയ്യാ പ്രവചനം—മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചം 2
  • മഹാനഗരം ശൂന്യമാക്കപ്പെടുന്നു
    വെളിപ്പാട്‌—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു!
കൂടുതൽ കാണുക
ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
ijwbq ലേഖനം 94
പർപ്പിളും കടുഞ്ചുവപ്പും നിറമുള്ള വസ്‌ത്രം ധരിച്ച ഒരു വേശ്യസ്‌ത്രീയോടാണ്‌ ബാബിലോൺ എന്ന മഹതിയെ ചിത്രീകരിച്ചിരിക്കുന്നത്‌. അവൾ രാജാവിനെ ആലിംഗനം ചെയ്യുന്നു. പുറകിൽ ഒരു മതനേതാവ്‌ രാജാവിനെ കിരീടം അണിയിക്കുന്നു.

എന്താണ്‌ ബാബി​ലോൺ എന്ന മഹതി?

ബൈബി​ളി​ന്റെ ഉത്തരം

‘മഹാ​വേ​ശ്യ​യായ’ ‘ഒരു സ്‌ത്രീ​യെ​ക്കു​റിച്ച്‌’ വെളി​പാട്‌ പുസ്‌ത​ക​ത്തിൽ പറയുന്നു. “‘ബാബി​ലോൺ എന്ന മഹതി’ എന്ന നിഗൂ​ഢ​മായ” ഒരു പേരും അവൾക്കുണ്ട്‌. (വെളി​പാട്‌ 17:1, 3, 5) ഈ സ്‌ത്രീ സൂചി​പ്പി​ക്കു​ന്നത്‌, “വ്യാജ​മാ​യ​തി​നു​വേണ്ടി ദൈവ​ത്തി​ന്റെ സത്യം ഉപേക്ഷിച്ച” ലോക​മെ​ങ്ങു​മുള്ള വ്യാജ​മ​ത​ങ്ങ​ളു​ടെ ഒരു കൂട്ട​ത്തെ​യാണ്‌.a (റോമർ 1:25) ഈ മതങ്ങൾ തമ്മിൽ ആശയങ്ങ​ളിൽ വ്യത്യസ്‌തത പുലർത്തു​ന്നു​ണ്ടെ​ങ്കി​ലും ഇവരെ​ല്ലാം സത്യ​ദൈ​വ​മാ​യ യഹോ​വ​യെ ആരാധി​ക്കു​ന്ന​തിൽനിന്ന്‌ ആളുകളെ അകറ്റു​ക​യാണ്‌ ചെയ്യു​ന്നത്‌.—ആവർത്ത​നം 4:35.

ബാബി​ലോൺ എന്ന മഹതിയെ തിരി​ച്ച​റി​യാ​നു​ള്ള താക്കോൽ

  1. ബാബി​ലോൺ എന്ന മഹതി എന്നത്‌ ഒരു അടയാ​ള​മാണ്‌. വെളി​പാട്‌ പുസ്‌തകം ‘അടയാ​ള​രൂ​പേണ’ എഴുതി​യി​രി​ക്കു​ന്ന​തി​നാൽ ബാബി​ലോൺ എന്ന മഹതി എന്നത്‌ അക്ഷരീ​യസ്‌ത്രീ​യെ അല്ല, ആലങ്കാ​രി​കസ്‌ത്രീ​യെ​യാണ്‌ അർഥമാ​ക്കു​ന്ന​തെന്ന്‌ ന്യായ​മാ​യും നിഗമ​ന​ത്തിൽ എത്താൻ കഴിയും. (വെളി​പാട്‌ 1:1) മാത്രമല്ല, അവൾ “പെരു​വെ​ള്ള​ത്തി​ന്മീ​തെ” ആണ്‌ ഇരിക്കു​ന്നത്‌. അത്‌, ‘വംശങ്ങ​ളെ​യും ജനക്കൂ​ട്ട​ങ്ങ​ളെ​യും ജനതക​ളെ​യും ഭാഷക്കാ​രെ​യും’ അർഥമാ​ക്കു​ന്നു. (വെളി​പാട്‌ 17:1, 15) ഒരു അക്ഷരീ​യസ്‌ത്രീക്ക്‌ അങ്ങനെ ഇരിക്കുക സാധ്യ​മ​ല്ല​ല്ലോ?

  2. ബാബി​ലോൺ എന്ന മഹതി ഒരു അന്തർദേ​ശീ​യ​പ്ര​സ്ഥാ​നത്തെ അർഥമാ​ക്കു​ന്നു. അവളെ, ‘ഭൂമി​യി​ലെ രാജാ​ക്ക​ന്മാ​രു​ടെ മേൽ ഭരണം നടത്തുന്ന മഹാന​ഗരം’ എന്ന്‌ വിളി​ച്ചി​രി​ക്കു​ന്നു. (വെളി​പാട്‌ 17:18) അത്‌ കാണി​ക്കു​ന്നത്‌, അവൾക്ക്‌ അന്തർദേ​ശീ​യ​ത​ല​ത്തിൽ സ്വാധീ​നം ചെലു​ത്താൻ കഴിവു​ണ്ടെ​ന്നാണ്‌.

  3. ബാബി​ലോൺ എന്ന മഹതി രാഷ്‌ട്രീ​യ​പ​ര​മോ വാണി​ജ്യ​പ​ര​മോ ആയ ഒന്നല്ല പകരം, ഒരു മതപ്ര​സ്ഥാ​ന​മാണ്‌. “മന്ത്ര​പ്ര​യോ​ഗ​ങ്ങ​ളും ആഭിചാ​ര​ക്രി​യ​ക​ളും” വളരെ ആഴത്തിൽ വേരോ​ടി​യി​രു​ന്ന ഒരു നഗരമാ​യി​രു​ന്നു പുരാ​ത​ന​ബാ​ബി​ലോൺ. (യശയ്യ 47:1, 12, 13; യിരെമ്യ 50:1, 2, 38) ആ നഗരത്തിൽ താമസി​ച്ചി​രു​ന്നവർ സത്യ​ദൈ​വ​മായ യഹോ​വ​യ്‌ക്ക്‌ എതി​രെ​യുള്ള വ്യാജ​മ​ത​വി​ശ്വാ​സ​ങ്ങ​ളാ​ണു പിൻപ​റ്റി​പ്പോ​ന്നത്‌. (ഉൽപത്തി 10:8, 9; 11:2-4, 8) ബാബി​ലോ​ണി​ലെ ഭരണാ​ധി​കാ​രി​കൾ യഹോ​വയ്‌ക്കെ​തി​രാ​യും യഹോ​വയെ ആരാധി​ക്കു​ന്ന​തി​നെ​തി​രാ​യും ധിക്കാ​ര​പൂർവം തങ്ങളെ​ത്ത​ന്നെ ഉയർത്തി. (യശയ്യ 14:4, 13, 14; ദാനി​യേൽ 5:2-4, 23) കൂടാതെ, ബാബി​ലോൺ എന്ന മഹതി‘ഭൂതവി​ദ്യയ്‌ക്ക്‌’ പേരു​കേ​ട്ട​താ​യി​രു​ന്നു. ഇത്‌, അവൾ ഒരു മതപര​മാ​യ പ്രസ്ഥാ​ന​മാ​ണെന്ന്‌ മനസ്സി​ലാ​ക്കാൻ നമ്മളെ സഹായി​ക്കു​ന്നു.—വെളി​പാട്‌ 18:23.

    ഒരു കാരണ​വ​ശാ​ലും, ബാ​ബി​ലോൺ എന്ന മഹതി ഒരു രാഷ്‌ട്രീ​യ​പ്ര​സ്ഥാ​ന​മല്ല. കാരണം, “ഭൂമി​യി​ലെ രാജാ​ക്ക​ന്മാർ” അവളെ​ച്ചൊ​ല്ലി വിലപി​ക്കു​ന്നുണ്ട്‌. (വെളി​പാട്‌ 17:1, 2; 18:9) ഇനി, ‘ഭൂമി​യി​ലെ വ്യാപാ​രികളിൽനിന്ന്‌’ അവളെ വേർതി​രിച്ച്‌ കാണി​ക്കു​ന്ന​തി​നാൽ അവൾ വാണി​ജ്യ​പ​ര​മാ​യ ഒരു ശക്തിയും അല്ല.—വെളി​പാട്‌ 18:11, 15.

  4. Photograph taken by courtesy of the British Museum

    സിൻ, ഇഷ്ടാർ, ഷാമാഷ്‌, എന്നീ ത്രിമൂർത്തി​ക​ളു​ടെ ചിഹ്ന​ത്തോ​ടു​കൂ​ടി​യ ബാബി​ലോ​ണി​യൻ രാജാ​വാ​യ നബോ​ണീ​ഡ​സി​ന്റെ ശിലാഫലകം

    ലോക​ത്തു​ള്ള സകല വ്യാജ​മ​ത​ങ്ങ​ളെ​യും കുറി​ക്കാൻ ബാബി​ലോൺ എന്ന മഹതി എന്ന പദം ഉചിത​മാണ്‌. സത്യ​ദൈ​വ​മാ​യ യഹോ​വ​യി​ലേക്ക്‌ എങ്ങനെ അടുക്കാ​മെന്ന്‌ ആളുകളെ പഠിപ്പി​ക്കു​ന്ന​തി​നു പകരം, മറ്റു ദൈവ​ങ്ങ​ളെ ആരാധി​ക്കാ​നാണ്‌ വ്യാജ​മ​ത​ങ്ങൾ ശ്രമി​ച്ചി​രി​ക്കു​ന്നത്‌. ഇതിനെ “ആത്മീയ​വേ​ശ്യാ​വൃ​ത്തി” എന്നാണ്‌ ബൈബിൾ വിളി​ക്കു​ന്നത്‌. (ലേവ്യ 20:6; പുറപ്പാട്‌ 34:15, 16) ത്രിത്വ​ദൈ​വ​ത്തി​ലു​ള്ള വിശ്വാ​സം, മരണ​ശേ​ഷ​മു​ള്ള ആത്മാവി​ന്റെ അമർത്യത, ആരാധ​ന​യിൽ വിഗ്ര​ഹ​ങ്ങൾ ഉപയോ​ഗി​ക്കൽ തുടങ്ങിയ പുരാതന ബാബി​ലോ​ണിൽ ഉത്ഭവിച്ച വിശ്വാ​സങ്ങൾ ഇന്നും പല വ്യാജ​മ​ത​ങ്ങ ളും പഠിപ്പി​ക്കു​ന്നു.കൂടാതെ, ഈ മതങ്ങൾ തങ്ങളുടെ ആരാധ​ന​യെ ഈ ലോക​ത്തോ​ടു​ള്ള സ്‌നേ​ഹ​ത്തോട്‌ കൂട്ടി​ക്ക​ലർത്തി​യി​രി​ക്കു​ന്നു. ഇത്തരം അവിശ്വസ്‌ത​ത​യെആത്മീയ​പ​ര​സം​ഗം എന്നാണ്‌ ബൈബിൾ വിളി​ക്കു​ന്നത്‌.—യാക്കോബ്‌ 4:4.

    വ്യാജ​മ​ത​ത്തിൽ കുന്നു​കൂ​ടി​യി​രി​ക്കുന്ന ധനവും അവയുടെ പ്രതാ​പ​പ്ര​ക​ട​ന​വും, ‘പർപ്പി​ളും കടുഞ്ചു​വ​പ്പും നിറമുള്ള വസ്‌ത്രം ധരിച്ചും സ്വർണ​വും രത്നങ്ങളും മുത്തു​ക​ളും അണിഞ്ഞും’ ഇരിക്കുന്ന ബാബി​ലോൺ എന്ന മഹതിയെ ക്കു​റി​ച്ചുള്ള ബൈബിൾവി​വ​ര​ണ​ത്തോട്‌കൃത്യ​മാ​യി യോജി​ക്കു​ന്നു. (വെളി​പാട്‌ 17:4) “ഭൂമി​യി​ലെ വൃത്തി​കെട്ട കാര്യ​ങ്ങ​ളു​ടെ​യും” അല്ലെങ്കിൽ ദൈവത്തെ അപമാ​നി​ക്കു​ന്ന സകല പഠിപ്പി​ക്ക​ലു​ക​ളു​ടെ​യും പ്രവൃ​ത്തി​ക​ളു​ടെ​യും ഉറവി​ട​മാണ്‌ ബാബി​ലോൺ എന്ന മഹതി. (വെളി​പാട്‌ 17:5) ബാബി​ലോൺ എന്ന മഹതിയെ പിന്തു​ണയ്‌ക്കു​ന്ന ‘വംശങ്ങ​ളും ജനക്കൂ​ട്ട​ങ്ങ​ളും ജനതക​ളും ഭാഷക്കാ​രും’ ആണ്‌ വ്യാജ​മ​ത​ത്തി​ലെ അംഗങ്ങൾ.—വെളി​പാട്‌ 17:15.

ബാബി​ലോൺ എന്ന മഹതി​യാണ്‌ “ഭൂമി​യിൽ കൊല്ല​പ്പെട്ട എല്ലാവ​രു​ടെ​യും” രക്തത്തിന്‌ ഉത്തരവാ​ദി​ക​ളാ​യി​രി​ക്കു​ന്നത്‌. (വെളി​പാട്‌ 18:24) ചരി​ത്ര​ത്തി​ലു​ട​നീ​ളം, അവർ യുദ്ധങ്ങൾക്ക്‌ കാരണ​മാ​കു​ക​യും തീവ്ര​വാ​ദ​പ്ര​വർത്ത​നങ്ങൾ ആളിക്ക​ത്തി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. മാത്രമല്ല, സ്‌നേ​ഹ​ത്തി​ന്റെ മൂർത്തി​മദ്‌ഭാ​വ​മാ​യ യഹോ​വ​യെ​ക്കു​റിച്ച്‌ ആളുകളെ പഠിപ്പി​ക്കു​ന്ന​തിൽ പരാജ​യ​പ്പെ​ടു​ക​യും ചെയ്‌തി​രി​ക്കു​ന്നു. (1 യോഹ​ന്നാൻ 4:8) ഇത്‌ അനേകം രക്തച്ചൊ​രി​ച്ചി​ലു​കൾക്ക്‌ വഴി​വെ​ച്ചി​രി​ക്കു​ന്നു.

ചിത്രങ്ങൾ: ഒരു പള്ളിയും ഒരു ക്ഷേത്രവും. വർഷങ്ങളായി വ്യാജമതങ്ങൾ യുദ്ധത്തെ പിന്തുണയ്‌ക്കുന്നതിന്റെ ചിത്രങ്ങൾ അതിനു ചുറ്റും കാണാം. 1. കുരിശുയുദ്ധങ്ങൾ. 2. ഒന്നാം ലോകമഹായുദ്ധം. 3. ഒരു ഓർത്തഡോക്‌സ്‌ പുരോഹിതൻ ഒരു സൈനികനെ അനുഗ്രഹിക്കുന്നു. 4. ഒരു ആഫ്രിക്കൻ മതശുശ്രൂഷകൻ ഗോത്രയുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്നു. 5. ജാപ്പനീസ്‌ പട്ടാളക്കാർ ചക്രവർത്തിയെആരാധിക്കുന്നു.

ബാബി​ലോൺ എന്ന മഹതിയെ ദൈവം എങ്ങനെ കാണുന്നു?

ദൈവ​ത്തി​ന്റെ കണ്ണിൽ ബാബി​ലോൺ എന്ന മഹതി​യു​ടെ “പാപങ്ങൾ ആകാശ​ത്തോ​ളം കുന്നു​കൂ​ടി​യി​രി​ക്കു​ന്നു.” (വെളി​പാട്‌ 18:4, 5) ദൈവ​ത്തെ​ക്കു​റിച്ച്‌ തെറ്റായ കാര്യങ്ങൾ പഠിപ്പി​ക്കു​ക​യും അംഗങ്ങ​ളോ​ടു മോശ​മാ​യി ഇടപെ​ടു​ക​യും ചെയ്യുന്ന വ്യാജ​മ​ത​ങ്ങളെ യഹോവ വെറു​ക്കു​ന്നു.

ബാബി​ലോൺ എന്ന മഹതിക്ക്‌ എന്തു സംഭവി​ക്കും?

ദൈവം ബാബി​ലോൺ എന്ന മഹതിക്ക്‌ എതിരെ “ന്യായ​വി​ധി പ്രഖ്യാ​പി​ച്ചി​രി​ക്കു​ന്നു” എന്നു ബൈബിൾ പറയുന്നു. (വെളി​പാട്‌ 18:20) ദൈവം എല്ലാ വ്യാജ​മ​ത​ങ്ങ​ളെ​യും ഇല്ലാതാ​ക്കു​മെന്നു ബൈബി​ളിൽ ആലങ്കാ​രി​ക​മാ​യി മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​ട്ടുണ്ട്‌. (വെളി​പാട്‌ 18:8) കടുഞ്ചു​വപ്പു നിറമുള്ള ഒരു കാട്ടു​മൃ​ഗത്തെ വ്യാജ​മ​ത​ങ്ങൾക്കെ​തി​രെ തിരി​യാ​നും അതിനെ പൂർണ​മാ​യി നശിപ്പി​ക്കാ​നും ദൈവം പ്രേരി​പ്പി​ക്കും. ഈ കാട്ടു​മൃ​ഗം ശക്തമായ ഒരു രാഷ്‌ട്രീ​യ​സം​ഘ​ട​ന​യെ​യാ​ണു പ്രതീ​ക​പ്പെ​ടു​ത്തു​ന്നത്‌. (വെളി​പാട്‌ 17:16, 17) ബൈബിൾ പറയുന്നു: “മഹാന​ഗ​ര​മായ ബാബി​ലോ​ണി​നെ​യും ഇങ്ങനെ വലി​ച്ചെ​റി​യും. പിന്നെ ആരും അവളെ കാണില്ല.” (വെളി​പാട്‌ 18:21) അതു​കൊണ്ട്‌, ദൈവത്തെ പ്രസാ​ദി​പ്പി​ക്കാൻ ആഗ്രഹി​ക്കു​ന്ന​വർ വ്യാജ​മ​ത​ത്തിൽനിന്ന്‌ തങ്ങളെ​ത്ത​ന്നെ വേർപെ​ടു​ത്തി​ക്കൊണ്ട്‌ ‘അവരുടെ ഇടയിൽനിന്ന്‌ പുറത്ത്‌ കടക്കേ​ണ്ടത്‌’ ആവശ്യ​മാണ്‌.—2 കൊരി​ന്ത്യർ 6:14-17.

a “എനിക്ക്‌ എങ്ങനെ സത്യമതം കണ്ടെത്താൻ കഴിയും?” എന്ന ലേഖനം കാണുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക