വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ijwbq ലേഖനം 115
  • മഹാകഷ്ടം എന്നാൽ എന്താണ്‌?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മഹാകഷ്ടം എന്നാൽ എന്താണ്‌?
  • ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ബൈബിൾ നൽകുന്ന ഉത്തരം
  • ‘മഹാക​ഷ്ട​ത​യു​ടെ’ സമയത്ത്‌ വിശ്വ​സ്‌ത​രാ​യി​രി​ക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2019
  • കർത്താവിന്റെ ദിവസം നിങ്ങൾക്ക്‌ എന്തു കൈവരുത്തും?
    വീക്ഷാഗോപുരം—1989
  • ‘ഇവയെല്ലാം എപ്പോഴായിരിക്കും സംഭവിക്കുക എന്നു ഞങ്ങളോടു പറയുക’
    2013 വീക്ഷാഗോപുരം
  • ദൈവരാജ്യം ശത്രുക്കളെ തുടച്ചുനീക്കുന്നു
    ദൈവരാജ്യം ഭരിക്കുന്നു!
കൂടുതൽ കാണുക
ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
ijwbq ലേഖനം 115
മഹാകഷ്ടത്തെ അതിജീവിക്കുന്നവർ പരസ്‌പരം ചേർന്നുനിൽക്കുന്നു

മഹാകഷ്ടം എന്നാൽ എന്താണ്‌?

ബൈബിൾ നൽകുന്ന ഉത്തരം

മാനവ​രാ​ശി ഇതേവരെ കണ്ടിട്ടി​ല്ലാ​ത്ത പ്രയാ​സ​ക​ര​മാ​യ സമയമാ​ണു മഹാക​ഷ്ട​ത്തിൽ വരാൻപോ​കു​ന്നത്‌. ബൈബിൾപ്ര​വ​ച​ന​മ​നു​സ​രിച്ച്‌, അതു സംഭവി​ക്കു​ന്നത്‌ ‘അന്ത്യകാ​ലത്ത്‌’ അല്ലെങ്കിൽ ‘അവസാ​ന​ദി​വ​സ​ത്തി​ലാ​യി​രി​ക്കും.’ (2 തിമൊ​ഥെ​യൊസ്‌ 3:1; ദാനി​യേൽ 12:4, പി.ഒ.സി.) ‘ദൈവം ലോകത്തെ സൃഷ്ടിച്ചതുമുതൽ അന്നുവരെ സംഭവി​ച്ചി​ട്ടി​ല്ലാ​ത്ത​തും മേലാൽ സംഭവി​ക്കു​ക​യി​ല്ലാ​ത്ത​തു​മായ കഷ്ടമാ​യി​രി​ക്കും’ അത്‌.—മർക്കോസ്‌ 13:19; ദാനി​യേൽ 12:1; മത്തായി 24:21, 22.

മഹാക​ഷ്ട​ത്തി​ന്റെ സമയത്ത്‌ നടക്കുന്ന സംഭവങ്ങൾ

  • വ്യാജ​മ​ത​ങ്ങൾ നശിപ്പി​ക്ക​പ്പെ​ടും. അതിശ​യി​പ്പി​ക്കു​ന്ന വേഗത​യിൽ വ്യാജ​മ​ത​ങ്ങൾ നശിപ്പി​ക്ക​പ്പെ​ടും. (വെളിപാട്‌ 17:1, 5; 18:9, 10, 21) ഐക്യ​രാഷ്‌ട്ര​സംഘട​ന​യാൽ പ്രതി​നി​ധീ​ക​രി​ക്ക​പ്പെ​ടുന്ന രാഷ്‌ട്രീയശക്തികളാണ്‌ ഈ ദൈ​വേ​ഷ്ടം നടപ്പാ​ക്കു​ന്നത്‌.—വെളി​പാട്‌ 17:3, 15-18.a

  • സത്യമതം ആക്രമി​ക്ക​പ്പെ​ടും. യഹസ്‌കേ​ലി​ന്റെ ദർശന​ത്തിൽ ‘മാഗോ​ഗ്‌ദേ​ശ​ത്തി​ലെ ഗോഗ്‌’ എന്നു പറഞ്ഞി​രി​ക്കു​ന്ന രാഷ്‌ട്രങ്ങ​ളു​ടെ കൂട്ടം സത്യമതം ആചരി​ക്കു​ന്ന ആളുകളെ ഉന്മൂലനം ചെയ്യാൻ ശ്രമി​ക്കും. എന്നാൽ ദൈവം തന്റെ ആരാധ​ക​രെ നാശത്തിൽനിന്ന്‌ സംരക്ഷി​ക്കും.—യഹസ്‌കേൽ 38:1, 2, 9-12, 18-23.

  • ഭൂവാ​സി​ക​ളെ ന്യായം വിധി​ക്കും. യേശു എല്ലാ മനുഷ്യ​രെ​യും ന്യായം വിധി​ക്കും. യേശു ‘അവരെ ഇടയൻ ചെമ്മരി​യാ​ടു​ക​ളെ​യും കോലാ​ടു​ക​ളെ​യും തമ്മിൽ വേർതിരിക്കുന്നതുപോലെ വേർതിരിക്കും.’ (മത്തായി 25:31-33) സ്വർഗ​ത്തിൽ യേശു​വി​നോ​ടൊ​പ്പം ഭരിക്കാ​നി​രി​ക്കു​ന്ന, യേശു​വി​ന്റെ ‘സഹോ​ദ​ര​ന്മാ​രെ’ പിന്തു​ണ​ച്ചോ ഇല്ലയോ എന്നതിന്റെ അടിസ്ഥാ​ന​ത്തി​ലാണ്‌ ഓരോരുത്തരെയും ന്യായം വിധി​ക്കു​ന്നത്‌.—മത്തായി 25:34-46.

  • ദൈവ​രാ​ജ്യ​ഭ​ര​ണാ​ധി​കാ​രി​കളെ കൂട്ടി​ച്ചേർക്കും. ക്രിസ്‌തു​വി​നോ​ടൊ​പ്പം ഭരിക്കാ​നാ​യി തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട വിശ്വ​സ്‌ത​രു​ടെ ഭൂമി​യി​ലെ ജീവിതം അവസാ​നി​ക്കു​ക​യും സ്വർഗീ​യ​ജീ​വ​നി​ലേക്ക്‌ ഉയിർപ്പി​ക്ക​പ്പെ​ടു​ക​യും ചെയ്യും.—മത്തായി 24:31; 1 കൊരി​ന്ത്യർ 15:50-53; 1 തെസ്സ​ലോ​നി​ക്യർ 4:15-17.

  • അർമഗെദോൻ. ‘സർവശക്തനായ ദൈവ​ത്തി​ന്റെ മഹാദി​വ​സ​ത്തി​ലെ യുദ്ധമായ’ ഇതിനെ “യഹോ​വ​യു​ടെ ദിവസം” എന്നും വിളി​ച്ചി​രി​ക്കു​ന്നു. (വെളിപാട്‌ 16:14, 16; യശയ്യ 13:9; 2 പത്രോസ്‌ 3:12) ക്രിസ്‌തു പ്രതി​കൂ​ല​മാ​യി ന്യായം വിധി​ക്കു​ന്ന​വർ നശിപ്പി​ക്ക​പ്പെ​ടും. (സെഫന്യ 1:18; 2 തെസ്സ​ലോ​നി​ക്യർ 1:6-10) ഏഴു തലയുള്ള കാട്ടു​മൃ​ഗ​മാ​യി ബൈബിൾ വരച്ചു​കാ​ണി​ച്ചി​രി​ക്കുന്ന രാഷ്‌ട്രീ​യ​വ്യ​വ​സ്ഥി​തി​യെ നശിപ്പി​ക്കു​ന്ന​തും ഇതിൽപ്പെ​ടും.—വെളി​പാട്‌ 19:19-21.

മഹാക​ഷ്ട​ത്തി​നു​ശേഷം അരങ്ങേ​റു​ന്ന സംഭവങ്ങൾ

  • സാത്താ​നെ​യും അവന്റെ ഭൂതങ്ങ​ളെ​യും ബന്ധനത്തി​ലാ​ക്കും. ശക്തനായ ഒരു ദൂതൻ സാത്താ​നെ​യും അവന്റെ ഭൂതങ്ങ​ളെ​യും അഗാധ​ത്തി​ലേക്ക്‌, മരണത്തി​നു തുല്യ​മാ​യ നിഷ്‌ക്രി​യാ​വ​സ്ഥ​യി​ലേക്ക്‌, എറിയും. (വെളിപാട്‌ 20:1-3) അപ്പോൾ സാത്താൻ ജയിലി​ലാ​യി​രി​ക്കു​ന്ന​തു​പോ​ലെ ആയിരി​ക്കും, മറ്റൊ​രി​ട​ത്തെ​യും കാര്യ​ങ്ങ​ളെ സ്വാധീ​നി​ക്കാൻ അവനു കഴിയില്ല.—വെളി​പാട്‌ 20:7.

  • ആയിര​വർഷ​ക്കാ​ലം ആരംഭി​ക്കു​ന്നു. ദൈവ​രാ​ജ്യം ആയിരം​വർഷ​ഭ​ര​ണം ആരംഭി​ക്കു​ക​യും മനുഷ്യ​കു​ടും​ബ​ത്തി​നു മഹത്തായ അനു​ഗ്ര​ഹ​ങ്ങൾ കൊണ്ടു​വ​രു​ക​യും ചെയ്യും. (വെളിപാട്‌ 5:9, 10; 20:4, 6) എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്ത ഒരു “മഹാപു​രു​ഷാ​രം” “മഹാകഷ്ടത്തിൽനിന്ന്‌” പുറത്തു​വ​രു​ക​യും ആയിരം​വർഷ​ക്കാ​ല​ത്തെ ഭരണം ഭൂമി​യിൽ ആരംഭി​ക്കു​ന്ന​തു കാണു​ക​യും ചെയ്യും.—വെളി​പാട്‌ 7:9, 14; സങ്കീർത്ത​നം 37:9-11.

a വെളിപാട്‌ പുസ്‌ത​ക​ത്തിൽ വ്യാജ​മ​ത​ങ്ങ​ളെ പ്രതീ​കാ​ത്മ​ക​മാ​യി മഹതി​യാം ബാബി​ലോൺ എന്നാണു വിളി​ച്ചി​രി​ക്കു​ന്നത്‌. അതായത്‌, അവളെ ഒരു “മഹാ​വേ​ശ്യ” ആയിട്ടാ​ണു ചിത്രീ​ക​രി​ച്ചി​രി​ക്കു​ന്നത്‌. (വെളിപാട്‌ 17:2, 5) ലോക​ത്തി​ലെ രാജ്യ​ങ്ങ​ളെ​യെ​ല്ലാം ഒന്നിപ്പി​ക്കാ​നും പ്രതി​നി​ധീ​ക​രി​ക്കാ​നും ഉള്ള ഉദ്ദേശ്യ​ത്തിൽ സ്ഥാപി​ച്ചി​രി​ക്കു​ന്ന സംഘട​ന​യു​ടെ പ്രതീ​ക​മാ​ണു കടുഞ്ചു​വ​പ്പു​നി​റ​മു​ള്ള കാട്ടു​മൃ​ഗം. ഈ കാട്ടു​മൃ​ഗ​മാ​ണു മഹതി​യാം ബാബി​ലോ​ണി​നെ നശിപ്പി​ക്കു​ന്നത്‌. ഇത്‌ ആദ്യം സർവരാജ്യ സഖ്യമെന്ന പേരിൽ അറിയ​പ്പെ​ട്ടു, ഇപ്പോൾ അത്‌ ഐക്യ​രാ​ഷ്‌ട്ര സംഘട​ന​യെ​ന്നാണ്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക