യഹോവയുടെ സാക്ഷികൾ മിശ്രവിശ്വാസികളാണോ?
ദൈവവിശ്വാസത്തെക്കുറിച്ച് മറ്റു മതത്തിൽപ്പെട്ടവരോട് സംസാരിക്കാൻ യഹോവയുടെ സാക്ഷികൾക്ക് ഇഷ്ടമാണ്. എന്നാൽ മറ്റു മതവിശ്വാസികളുടെ ആരാധനാക്രമീകരണങ്ങളിൽ ഉൾപ്പെട്ടുകൊണ്ട് ഞങ്ങൾ മിശ്രവിശ്വാസം സ്വീകരിക്കുന്നില്ല. സത്യക്രിസ്ത്യാനികളെ “പരസ്പരയോജിപ്പിൽ കൂട്ടിയിണക്കിയിരിക്കുന്നു” എന്നാണ് ബൈബിൾ പറയുന്നത്. ഇതിനു പിന്നിലെ പ്രധാനകാരണം വിശ്വാസത്തിലുള്ള യോജിപ്പാണ്. (എഫെസ്യർ 4:16; 1 കൊരിന്ത്യർ 1:10; ഫിലിപ്പിയർ 2:2) സ്നേഹം, അനുകമ്പ, ക്ഷമ എന്നിവപോലുള്ള ഗുണങ്ങളുടെ മൂല്യം അംഗീകരിക്കുന്നതിലും ഏറെ കാര്യങ്ങൾ ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. ഞങ്ങളുടെ മതവിശ്വാസങ്ങൾ ബൈബിളിൽനിന്നുള്ള ശരിയായ അറിവിനെ അടിസ്ഥാനപ്പെടുത്തിയാണ്. അല്ലെങ്കിൽ ഞങ്ങളുടെ വിശ്വാസം വ്യർഥമായിപ്പോകും.—റോമർ 10:2, 3.
മറ്റു മതവിശ്വാസികളുടെ ആരാധനാക്രമീകരണങ്ങളിൽ പങ്കെടുക്കുന്നതിനെ ഒരേ നുകത്തിൻകീഴിൽ രണ്ടുതരം മൃഗങ്ങളെ കെട്ടുന്നതിനോടാണ് ബൈബിൾ ഉപമിക്കുന്നത്. ആ പൊരുത്തക്കേട് ഒരു ക്രിസ്ത്യാനിയുടെ വിശ്വാസത്തിന് കോട്ടം വരുത്തും. (2 കൊരിന്ത്യർ 6:14-17) അതുകൊണ്ട് തന്റെ ശിഷ്യന്മാർ മിശ്രവിശ്വാസം പിൻപറ്റാൻ യേശു അനുവദിച്ചില്ല. (മത്തായി 12:30; യോഹന്നാൻ 14:6) ഇതുപോലെ മോശയിലൂടെ നൽകിയ ദൈവനിയമം, അയൽക്കാരുടെ ആരാധനാസമ്പ്രദായങ്ങളിൽ പങ്കെടുക്കുന്നതിൽനിന്ന് പുരാതന ഇസ്രായേല്യരെ വിലക്കി. (പുറപ്പാട് 34:11-14) പിന്നീട് ഒരവസരത്തിൽ വിശ്വസ്തരായ ഇസ്രായേല്യർ മിശ്രവിശ്വാസം ഒഴിവാക്കാനായി മറ്റു മതവിശ്വാസികളുടെ സഹായം സ്വീകരിക്കുന്നതുപോലും വേണ്ടെന്നുവെച്ചു.—എസ്ര 4:1-3.
യഹോവയുടെ സാക്ഷികൾ തങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ച് മറ്റു മതവിശ്വാസികളോടു സംസാരിക്കാറുണ്ടോ?
ഉണ്ട്. സുവിശേഷവേലയിലായിരിക്കുമ്പോൾ അപ്പോസ്തലനായ പൗലോസിനെപ്പോലെ ‘കഴിയുന്നത്ര ആളുകളുടെ’ വിശ്വാസങ്ങളും ചിന്താരീതികളും മനസ്സിലാക്കാൻ ഞങ്ങൾക്കു സന്തോഷമേയുള്ളൂ. (1 കൊരിന്ത്യർ 9:19-22) മറ്റുള്ളവരോടു സംസാരിക്കുമ്പോൾ, ‘ആഴമായ ബഹുമാനം’ കാണിക്കണമെന്നുള്ള ബൈബിൾ നിർദേശം അനുസരിക്കാൻ ഞങ്ങൾ ആത്മാർഥമായി ശ്രമിക്കാറുണ്ട്.—1 പത്രോസ് 3:15.