വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ijwwd ലേഖനം 3
  • നീരാ​ളി​യു​ടെ ‘കരവി​രുത്‌’

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നീരാ​ളി​യു​ടെ ‘കരവി​രുത്‌’
  • ആരുടെ കരവിരുത്‌?
  • സമാനമായ വിവരം
  • കടലിലെ നിറംമാറും വിരുതൻ
    ഉണരുക!—2004
  • യഹോവയുടെ രക്ഷിക്കുന്ന ഭുജത്തിൽ ആശ്രയിക്കുക
    വീക്ഷാഗോപുരം—1992
  • ഒരു അപൂർവ ദമ്പതികൾ
    ഉണരുക!—2005
  • ഗജവീരന്റെ തുമ്പിക്കൈ!
    ഉണരുക!—2012
കൂടുതൽ കാണുക
ആരുടെ കരവിരുത്‌?
ijwwd ലേഖനം 3

ആരുടെ കരവി​രുത്‌?

നീരാ​ളി​യു​ടെ ‘കരവി​രുത്‌’

ശസ്‌ത്ര​ക്രിയ നടത്താൻ ബുദ്ധി​മു​ട്ടുള്ള ശരീര​ഭാ​ഗ​ങ്ങ​ളിൽപ്പോ​ലും വലിയ കീറി​മു​റി​ക്ക​ലു​ക​ളൊ​ന്നും കൂടാതെ ശസ്‌ത്ര​ക്രിയ നടത്താൻ ഡോക്ടർമാ​രെ സഹായി​ക്കുന്ന ഉപകര​ണങ്ങൾ ഉണ്ടാക്കുന്ന തിരക്കി​ലാ​ണു റോ​ബോ​ട്ടിക്‌ എഞ്ചിനീ​യർമാർ. ഈ പുതിയ പരീക്ഷ​ണ​ത്തി​നു പ്രചോ​ദനം നൽകിയ ഒരു ഘടകം നീരാ​ളി​യു​ടെ വളരെ വഴക്കമുള്ള കൈക​ളാണ്‌.

സവി​ശേ​ഷത: നീട്ടാ​നും വളയ്‌ക്കാ​നും കഴിയുന്ന എട്ടു കൈകൾ ഉപയോ​ഗിച്ച്‌ നീരാ​ളിക്ക്‌ ഇടുങ്ങിയ സ്ഥലങ്ങളിൽപ്പോ​ലും സാധനങ്ങൾ എടുക്കാ​നും പിടി​ക്കാ​നും ഞെരു​ക്കാ​നും കഴിയും. കൈകൾ ഏതു ദിശയി​ലേ​ക്കും വളയ്‌ക്കാൻ മാത്രമല്ല കൈക​ളു​ടെ വിവിധ ഭാഗങ്ങൾ ആവശ്യം​പോ​ലെ വളയാത്ത വിധത്തിൽ നിറു​ത്താ​നും നിരാ​ളി​ക്കു കഴിയും.

വലിയ കീറി​മു​റി​ക്ക​ലു​ക​ളൊ​ന്നും കൂടാതെ ശസ്‌ത്ര​ക്രിയ നടത്താൻ ഇതു​പോ​ലെ മൃദു​വായ, വഴക്കമുള്ള യന്ത്ര​ക്കൈകൾ വളരെ​യ​ധി​കം സഹായി​ക്കു​മെന്നു ഗവേഷകർ വിശ്വ​സി​ക്കു​ന്നു. വളരെ സങ്കീർണ​മായ ശസ്‌ത്ര​ക്രി​യകൾ ലളിത​മാ​യി ചെയ്യാൻ ഇത്തരത്തി​ലുള്ള ഉപകര​ണ​ത്തി​ലൂ​ടെ കഴിയും.

നീരാ​ളി​യു​ടെ വഴക്കമുള്ള കൈക​ളു​ടെ പ്രവർത്ത​നം

ഇത്തരത്തി​ലു​ള്ള ഒരു യന്ത്രക്കൈ ഇതി​നോ​ടകം നിർമി​ക്കു​ക​യും അത്‌ ഉപയോ​ഗിച്ച്‌ ശസ്‌ത്ര​ക്രി​യ​യു​ടെ മാതൃ​കകൾ നടത്തു​ക​യും ചെയ്‌തി​ട്ടുണ്ട്‌. ഈ യന്ത്ര​ക്കൈ​യു​ടെ അഞ്ച്‌ ഇഞ്ച്‌ നീളമുള്ള ഒരു ഭാഗം ലോല​മായ ആന്തരി​കാ​വ​യ​വങ്ങൾ എടുക്കു​ക​യും പിടിച്ച്‌ നിറു​ത്തു​ക​യും ചെയ്യും. അപ്പോൾ മറ്റൊരു ഭാഗം ശസ്‌ത്ര​ക്രിയ നടത്തും. ഈ ഉപകരണം വികസി​പ്പി​ച്ചെ​ടുത്ത സംഘത്തി​ലെ ഒരംഗ​മായ ഡോക്ടർ ടോമ​സോ റൻസാനി ഇങ്ങനെ പറയുന്നു: “വിപു​ല​മായ സൗകര്യ​ങ്ങ​ളോ​ടു​കൂ​ടി ഭാവി​യിൽ വരാൻപോ​കുന്ന ഉപകര​ണ​ങ്ങ​ളു​ടെ മുന്നോ​ടി​യാണ്‌ ഈ കണ്ടുപി​ടി​ത്ത​മെന്നു ഞങ്ങൾ വിശ്വ​സി​ക്കു​ന്നു.”

ഒരു നീരാളിയും യന്ത്രക്കൈയും

ശസ്‌ത്രക്രിയ നടത്താൻ മൃദു​വായ, വഴക്കമുള്ള ഒരു യന്ത്രക്കൈ വളരെ​യ​ധി​കം സഹായി​ക്കും

നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു? നീരാ​ളി​യു​ടെ കൈ പരിണ​മിച്ച്‌ ഉണ്ടായ​താ​ണോ? അതോ ആരെങ്കി​ലും രൂപക​ല്‌പന ചെയ്‌ത​താ​ണോ?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക