വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ijwex ലേഖനം 9
  • പുരോ​ഹി​തന്‌ ഉത്തരം കിട്ടുന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പുരോ​ഹി​തന്‌ ഉത്തരം കിട്ടുന്നു
  • യഹോവയുടെ സാക്ഷികളുടെ അനുഭവങ്ങൾ
യഹോവയുടെ സാക്ഷികളുടെ അനുഭവങ്ങൾ
ijwex ലേഖനം 9
കരഞ്ഞുകൊണ്ടിരിക്കുന്ന പുരോഹിതനോടു ബൈബിൾ ഉപയോഗിച്ചുകൊണ്ട്‌ സംസാരിക്കുന്ന ഒരു സ്‌ത്രീ

പുരോ​ഹി​തന്‌ ഉത്തരം കിട്ടുന്നു

യഹോ​വ​യു​ടെ സാക്ഷി​യായ എലിസോ ഒരു സ്‌ത്രീക്ക്‌ ബൈബിൾപ​ഠനം നടത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. പെട്ടെന്ന്‌ ആ സ്‌ത്രീ​യു​ടെ വീട്ടിൽ പ്രതീ​ക്ഷി​ക്കാ​തെ രണ്ടു പേർ എത്തി. അത്‌ ഒരു പുരോ​ഹി​ത​നും ഭാര്യ​യും ആയിരു​ന്നു. അവരുടെ മകൻ ഈയി​ട​യ്‌ക്കു മരിച്ച കാര്യം എലിസോ കേട്ടി​രു​ന്നു.

മകന്റെ മരണ ദുഃഖ​ത്തിൽ എലിസോ അനു​ശോ​ചനം അറിയി​ച്ച​പ്പോൾ പുരോ​ഹി​ത​നും ഭാര്യ​യും പൊട്ടി​ക്ക​ര​യാൻ തുടങ്ങി. ദേഷ്യ​ത്തോ​ടെ പുരോ​ഹി​തൻ ഇങ്ങനെ പറഞ്ഞു: “ദൈവം എന്തിനാണ്‌ എന്നെ ഇങ്ങനെ പരീക്ഷി​ക്കു​ന്ന​തെന്ന്‌ എനിക്കു മനസ്സി​ലാ​കു​ന്നില്ല. എന്റെ ഒരേ ഒരു മോനെ എടുക്കാൻ ദൈവ​ത്തിന്‌ എങ്ങനെ മനസ്സു​വന്നു? 28 വർഷമാ​യി ഞാൻ ദൈവത്തെ സേവി​ക്കു​ന്നു. ഒരുപാട്‌ നല്ല കാര്യങ്ങൾ ചെയ്യുന്നു. അതി​നൊ​ക്കെ ദൈവം തന്ന കൂലി ഇതാണോ? എന്തിനാണ്‌ എന്റെ മകനെ ദൈവം കൊല​യ്‌ക്കു കൊടു​ത്തത്‌?”

അവരുടെ മകനെ ദൈവം അല്ല എടുത്തത്‌ എന്ന്‌ എലിസോ അവരോ​ടു പറഞ്ഞു. മോച​ന​വില, പുനരു​ത്ഥാ​നം, മോശ​മായ കാര്യങ്ങൾ സംഭവി​ക്കാൻ ദൈവം ഇടയാ​ക്കു​ന്ന​തി​ന്റെ കാരണങ്ങൾ എന്നീ വിഷയ​ങ്ങ​ളൊ​ക്കെ അവർ ചർച്ച ചെയ്‌തു. തങ്ങൾ ദൈവ​ത്തോ​ടു പ്രാർഥി​ച്ചു​കൊ​ണ്ടി​രുന്ന കാര്യ​ങ്ങൾക്ക്‌ ഒക്കെ ഉത്തരം കിട്ടി​യ​താ​യി പുരോ​ഹി​ത​നും ഭാര്യ​യും പറഞ്ഞു.

തുടർന്നു​വന്ന ആഴ്‌ച പുരോ​ഹി​ത​നും ഭാര്യ​യും ആ സ്‌ത്രീ​യു​ടെ വീട്ടിൽ ബൈബിൾപ​ഠ​ന​ത്തി​നാ​യി വന്നു. അന്ന്‌ എലിസോ ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌ത​ക​ത്തി​ലെ “നിങ്ങളു​ടെ മരിച്ചു​പോയ പ്രിയ​പ്പെ​ട്ട​വർക്ക്‌ യഥാർഥ പ്രത്യാശ” എന്ന പാഠം ചർച്ച ചെയ്‌തു. ആ ദമ്പതികൾ നല്ല താത്‌പ​ര്യ​ത്തോ​ടെ ചർച്ചയിൽ പങ്കെടു​ത്തു.

പിന്നീട്‌ അവർ ജോർജി​യ​യി​ലെ ടിബി​ലി​സി​യിൽവെച്ച്‌ നടത്തിയ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഒരു പ്രത്യേക കൺ​വെൻ​ഷനു പങ്കെടു​ത്തു. അവിടെ കണ്ട സ്‌നേ​ഹ​ത്തി​ന്റെ​യും ഐക്യ​ത്തി​ന്റെ​യും അന്തരീക്ഷം അവരുടെ ഹൃദയത്തെ തൊട്ടു. ഇതു​പോ​ലെ സ്‌നേ​ഹ​വും ഐക്യ​വും കാണി​ക്കാൻ പുരോ​ഹി​തൻ തന്റെ പള്ളിയി​ലു​ള്ള​വരെ പഠിപ്പി​ച്ചി​രു​ന്നെ​ങ്കി​ലും അതി​നൊ​ന്നും ഒരു ഫലവും ഉണ്ടായില്ല.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക