5 ജനം കടന്നുകളഞ്ഞെന്ന് ഈജിപ്ത് രാജാവിനു വിവരം കിട്ടി. അതു കേട്ട ഉടനെ ഫറവോനും ദാസർക്കും ജനത്തോടുണ്ടായിരുന്ന മനോഭാവം മാറി.+ അവർ പറഞ്ഞു: “നമ്മൾ എന്താണ് ഈ ചെയ്‌തത്? അടിമപ്പണി ചെയ്തുകൊണ്ടിരുന്ന ആ ഇസ്രായേല്യരെ നമ്മൾ എന്തിനാണു പറഞ്ഞയച്ചത്?”