18 മുറ്റത്തിന്റെ പ്രവേശനകവാടത്തിൽ ഇടാനുള്ള യവനിക നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ, പിരിച്ചുണ്ടാക്കിയ മേന്മയേറിയ ലിനൻ എന്നിവകൊണ്ട് നെയ്തതായിരുന്നു. അതിന് 20 മുഴം നീളവും 5 മുഴം ഉയരവും ഉണ്ടായിരുന്നു; മുറ്റത്തിന്റെ മറശ്ശീലകളുടെ അതേ ഉയരംതന്നെ.+