21 കുടലുകളും കണങ്കാലുകളും വെള്ളംകൊണ്ട് കഴുകി. അങ്ങനെ ആൺചെമ്മരിയാടിനെ മുഴുവൻ മോശ യാഗപീഠത്തിൽ വെച്ച് ദഹിപ്പിച്ചു. ഇതു പ്രസാദിപ്പിക്കുന്ന സുഗന്ധമായി അഗ്നിയിൽ യഹോവയ്ക്ക് അർപ്പിച്ച ദഹനയാഗമായിരുന്നു. യഹോവ കല്പിച്ചതുപോലെതന്നെ മോശ ചെയ്‌തു.