31 പിന്നെ യഹോവയിൽനിന്ന് ഒരു കാറ്റ് പുറപ്പെട്ട് കടലിൽനിന്ന് കാടപ്പക്ഷികളെ കൊണ്ടുവന്ന് പാളയത്തിലിറക്കി.+ പാളയത്തിന്റെ രണ്ടു വശങ്ങളിലേക്കും ഒരു ദിവസത്തെ വഴിദൂരത്തോളം അവയുണ്ടായിരുന്നു. പാളയത്തിനു ചുറ്റോടുചുറ്റും, നിലത്തുനിന്ന് രണ്ടു മുഴം ഉയരത്തിൽ അവയുണ്ടായിരുന്നു.