32 തങ്ങൾ ഒറ്റുനോക്കിയ ദേശത്തെക്കുറിച്ച് അവർ ഇസ്രായേല്യരുടെ ഇടയിൽ മോശമായ വാർത്ത പ്രചരിപ്പിച്ചു.+ അവർ പറഞ്ഞു: “ഞങ്ങൾ പോയി ഒറ്റുനോക്കിയ ദേശം നിവാസികളെ വിഴുങ്ങിക്കളയുന്ന ദേശമാണ്. ഞങ്ങൾ അവിടെ കണ്ട ജനങ്ങളെല്ലാം അസാമാന്യവലുപ്പമുള്ളവരാണ്.+