46 മോശ അഹരോനോടു പറഞ്ഞു: “കനൽപ്പാത്രം എടുത്ത് അതിൽ യാഗപീഠത്തിൽനിന്ന് എടുത്ത തീ ഇടുക.+ അതിൽ സുഗന്ധക്കൂട്ട് ഇട്ട് പെട്ടെന്നുതന്നെ സമൂഹത്തിലേക്കു ചെന്ന് അവർക്കുവേണ്ടി പാപപരിഹാരം വരുത്തുക.+ യഹോവയുടെ സന്നിധിയിൽനിന്ന് ക്രോധം പുറപ്പെട്ടിരിക്കുന്നു. ബാധ തുടങ്ങിക്കഴിഞ്ഞു!”