18 പിന്നെ ശുദ്ധിയുള്ള ഒരാൾ+ ഒരു ഈസോപ്പുചെടി+ എടുത്ത് ആ വെള്ളത്തിൽ മുക്കി, കൂടാരത്തിലും അവിടെയുള്ള പാത്രങ്ങളിലും അവിടെയുണ്ടായിരുന്ന ആളുകളുടെ ദേഹത്തും തളിക്കണം. അതുപോലെ മനുഷ്യന്റെ അസ്ഥിയെയോ ശവശരീരത്തെയോ കല്ലറയെയോ കൊല്ലപ്പെട്ട ഒരാളെയോ തൊട്ടവന്റെ മേലും അതു തളിക്കണം.