2 അവർ പറഞ്ഞു: “ദേശം നറുക്കിട്ട് വിഭാഗിച്ച്+ ഇസ്രായേല്യർക്ക് ഒരു അവകാശമായി കൊടുക്കാൻ യഹോവ ഞങ്ങളുടെ യജമാനനായ അങ്ങയോടു കല്പിച്ചിരുന്നല്ലോ. ഞങ്ങളുടെ സഹോദരനായ സെലോഫഹാദിന്റെ അവകാശം അദ്ദേഹത്തിന്റെ പെൺമക്കൾക്കു നൽകാനും യഹോവയിൽനിന്ന് യജമാനനു കല്പന ലഭിച്ചു.+