10 ഹോരേബിൽവെച്ച് നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ മുമ്പാകെ നിന്ന നാളിൽ യഹോവ എന്നോടു പറഞ്ഞു: ‘ജനത്തെ എന്റെ മുമ്പാകെ കൂട്ടിവരുത്തുക. ജീവിച്ചിരിക്കുന്നിടത്തോളം കാലം അവർ എന്നെ ഭയപ്പെടാൻ പഠിക്കേണ്ടതിനും+ അവരുടെ മക്കളെ പഠിപ്പിക്കേണ്ടതിനും+ ഞാൻ എന്റെ വചനങ്ങൾ അവരെ അറിയിക്കും.’+