18 പിന്നെ ഞാൻ ആദ്യത്തെപ്പോലെ 40 രാവും 40 പകലും യഹോവയുടെ മുമ്പാകെ സാഷ്ടാംഗം വീണ് നമസ്കരിച്ചു. യഹോവയുടെ മുമ്പാകെ തിന്മ പ്രവർത്തിക്കുകയും ദൈവത്തെ കോപിപ്പിക്കുകയും ചെയ്തുകൊണ്ട് നിങ്ങൾ ചെയ്‌ത പാപങ്ങളെല്ലാം കാരണം ഞാൻ ആഹാരം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്‌തില്ല.+