52 അവർ നിങ്ങളെ ഉപരോധിക്കും. നിങ്ങൾ ആശ്രയം വെച്ചിരിക്കുന്ന, നിങ്ങളുടെ കോട്ടകെട്ടി ഉറപ്പിച്ച വൻമതിലുകൾ നിലംപൊത്തുന്നതുവരെ അവർ നിങ്ങളെ നിങ്ങളുടെ നഗരങ്ങൾക്കുള്ളിൽ തളച്ചിടും. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകിയ ദേശത്തെങ്ങുമുള്ള നഗരങ്ങളിൽ അവർ നിങ്ങളെ ഉപരോധിക്കും.+