6 പിന്നെ, യഹൂദാഗോത്രത്തിലെ പുരുഷന്മാർ ഗിൽഗാലിൽ+ യോശുവയുടെ അടുത്ത് ചെന്നു. കെനിസ്യനായ യഫുന്നയുടെ മകൻ കാലേബ്+ യോശുവയോടു പറഞ്ഞു: “എന്നെയും നിന്നെയും കുറിച്ച് യഹോവ കാദേശ്-ബർന്നേയയിൽവെച്ച്+ ദൈവപുരുഷനായ+ മോശയോടു പറഞ്ഞത്+ എന്താണെന്നു നന്നായി അറിയാമല്ലോ.