2 “ദയവായി ശെഖേമിലെ എല്ലാ തലവന്മാരോടും നിങ്ങൾ ഇങ്ങനെ ചോദിക്കണം: ‘യരുബ്ബാലിന്റെ 70 ആൺമക്കളുംകൂടി+ നിങ്ങളെ ഭരിക്കുന്നതോ അതോ ഒരാൾ നിങ്ങളെ ഭരിക്കുന്നതോ ഏതാണു നിങ്ങൾക്കു നല്ലതായി തോന്നുന്നത്? ഞാൻ നിങ്ങളുടെ സ്വന്തം അസ്ഥിയും മാംസവും ആണെന്ന കാര്യം മറക്കരുത്.’”