13 അപ്പോൾ അമ്മോന്യരുടെ രാജാവ് യിഫ്താഹിന്റെ ദൂതന്മാരോടു പറഞ്ഞു: “ഇസ്രായേല്യർ ഈജിപ്തിൽനിന്ന് വന്നപ്പോൾ അർന്നോൻ+ മുതൽ യബ്ബോക്കും യോർദാനും വരെയുള്ള എന്റെ ദേശം+ കൈവശപ്പെടുത്തിയതുകൊണ്ടാണു+ ഞാൻ നിങ്ങളോടു യുദ്ധം ചെയ്യുന്നത്. ഇപ്പോൾ സമാധാനപരമായി അതു തിരിച്ച് തരുക.”