26 ശൗൽ മലയുടെ ഒരു വശത്ത് എത്തിയപ്പോൾ ദാവീദും കൂട്ടരും മലയുടെ മറുവശത്തുണ്ടായിരുന്നു. എത്രയും വേഗം ശൗലിൽനിന്ന് അകന്നുമാറാനായിരുന്നു ദാവീദിന്റെ ശ്രമം.+ പക്ഷേ, ദാവീദിനെയും കൂട്ടരെയും വളഞ്ഞുപിടിക്കാൻ ശൗൽ അവരോട് അടുത്തുകൊണ്ടിരുന്നു.+