5 പിന്നീട്, ശൗൽ കൂടാരം അടിച്ചിരിക്കുന്ന സ്ഥലത്തേക്കു ദാവീദ് ചെന്നു. ശൗലും നേരിന്റെ മകനായ അബ്‌നേർ+ എന്ന ശൗലിന്റെ സൈന്യാധിപനും ഉറങ്ങിക്കിടക്കുന്ന സ്ഥലം കണ്ടു. സൈന്യം പാളയമടിച്ചിരുന്നതിനു നടുവിൽ ഒരു സംരക്ഷണവലയത്തിലാണു ശൗൽ കിടന്നിരുന്നത്.