3 ഇക്കാലമായപ്പോഴേക്കും ശമുവേൽ മരിച്ചുപോയിരുന്നു. ഇസ്രായേൽ മുഴുവനും ശമുവേലിനെ ഓർത്ത് വിലപിക്കുകയും സ്വന്തം നഗരമായ രാമയിൽ ശമുവേലിനെ അടക്കുകയും ചെയ്‌തു.+ ഇതിനകം ശൗൽ ആത്മാക്കളുടെ ഉപദേശം തേടുന്നവരെയും ഭാവി പറയുന്നവരെയും ദേശത്തുനിന്ന് നീക്കിക്കളഞ്ഞിരുന്നു.+