8 അതു ഹെബ്രോനിൽ ദാവീദിന്റെ അടുത്ത് കൊണ്ടുവന്നു. അവർ രാജാവിനോടു പറഞ്ഞു: “അങ്ങയുടെ ജീവനെടുക്കാൻ ശ്രമിച്ച+ അങ്ങയുടെ ശത്രുവായ+ ശൗലിന്റെ മകൻ ഈശ്-ബോശെത്തിന്റെ+ തല ഇതാ! എന്റെ യജമാനനായ രാജാവിനുവേണ്ടി ഇന്ന് യഹോവ ശൗലിനോടും അയാളുടെ വംശജരോടും പ്രതികാരം ചെയ്തിരിക്കുന്നു.”