29 അതുകൊണ്ട് അങ്ങയ്ക്കു പ്രീതി തോന്നി ഈ ദാസന്റെ ഭവനത്തെ അനുഗ്രഹിക്കേണമേ. ഈ ഭവനം എന്നും തിരുമുമ്പിൽ ഇരിക്കട്ടെ.+ കാരണം പരമാധികാരിയായ യഹോവേ, അങ്ങാണല്ലോ അതു വാഗ്ദാനം ചെയ്തിരിക്കുന്നത്. അങ്ങയുടെ അനുഗ്രഹംകൊണ്ട് ഈ ദാസന്റെ ഭവനം എന്നും അനുഗൃഹീതമായിരിക്കട്ടെ.”+