21 ആ പുരുഷന്മാർ പോയിക്കഴിഞ്ഞപ്പോൾ അവർ കിണറ്റിൽനിന്ന് കയറി. എന്നിട്ട്, ചെന്ന് ദാവീദ് രാജാവിനെ വിവരം അറിയിച്ചു. അവർ ദാവീദിനോടു പറഞ്ഞു: “എഴുന്നേറ്റ് എത്രയും പെട്ടെന്നു നദി കടന്ന് പൊയ്ക്കൊള്ളൂ. കാരണം, അഹിഥോഫെൽ അങ്ങയ്ക്കെതിരെ ഇങ്ങനെയൊക്കെ ഉപദേശിച്ചിരിക്കുന്നു.”+