17 ഞൊടിയിടയിൽ സെരൂയയുടെ മകനായ അബീശായി+ ദാവീദിന്റെ സഹായത്തിന് എത്തി+ ആ ഫെലിസ്ത്യനെ വെട്ടിക്കൊന്നു. അപ്പോൾ, ദാവീദിന്റെ ആളുകൾ പറഞ്ഞു: “അങ്ങ് ഇനി ഒരിക്കലും ഞങ്ങളുടെകൂടെ യുദ്ധത്തിനു വരരുത്!+ ഇസ്രായേലിന്റെ ദീപം അണച്ചുകളയരുത്!”+ അവർ ഇക്കാര്യം ആണയിട്ട് ഉറപ്പിച്ചു.