6 ശലോമോൻ പറഞ്ഞു: “എന്റെ അപ്പനായ ദാവീദ് അങ്ങയുടെ മുമ്പാകെ വിശ്വസ്തതയോടും നീതിയോടും ഹൃദയശുദ്ധിയോടും കൂടെ നടന്നതിനാൽ അങ്ങ് അങ്ങയുടെ ദാസനായ ദാവീദിനോട് അചഞ്ചലമായ സ്‌നേഹം കാണിച്ചു. അപ്പന്റെ സിംഹാസനത്തിൽ ഇരിക്കാൻ ഒരു മകനെ നൽകിക്കൊണ്ട്+ ഇന്നും അങ്ങ് ആ അചഞ്ചലസ്നേഹം കാണിക്കുന്നു.