66 പിറ്റെ ദിവസം ശലോമോൻ ജനത്തെ പറഞ്ഞയച്ചു. രാജാവിനെ അനുഗ്രഹിച്ചശേഷം അവർ, യഹോവ തന്റെ ദാസനായ ദാവീദിനോടും സ്വന്തം ജനമായ ഇസ്രായേലിനോടും കാണിച്ച എല്ലാ നന്മയെയുംപ്രതി+ ആഹ്ലാദിച്ചുകൊണ്ട് സന്തോഷം നിറഞ്ഞ ഹൃദയത്തോടെ അവരവരുടെ വീടുകളിലേക്കു തിരിച്ചുപോയി.