2 പരിവാരങ്ങളോടൊപ്പം, ഒട്ടകപ്പുറത്ത് ധാരാളം സ്വർണവും അമൂല്യരത്നങ്ങളും സുഗന്ധതൈലവും+ കയറ്റി പ്രൗഢിയോടെയാണു രാജ്ഞി യരുശലേമിലേക്കു വന്നത്.+ രാജ്ഞി ശലോമോന്റെ സന്നിധിയിൽ ചെന്ന് ഹൃദയത്തിലുണ്ടായിരുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും ശലോമോനോടു സംസാരിച്ചു.