32 മാത്രമല്ല, യഹൂദയിലെ ഉത്സവംപോലെ യൊരോബെയാം എട്ടാം മാസം 15-ാം ദിവസം ഒരു ഉത്സവവും ഏർപ്പെടുത്തി.+ താൻ ഉണ്ടാക്കിയ കാളക്കുട്ടികൾക്കുവേണ്ടി, ബഥേലിൽ+ താൻ നിർമിച്ച യാഗപീഠത്തിൽ അയാൾ ബലി അർപ്പിച്ചു. ബഥേലിൽ താൻ ഉണ്ടാക്കിയ ആരാധനാസ്ഥലങ്ങളിൽ അയാൾ പുരോഹിതന്മാരെ നിയമിക്കുകയും ചെയ്‌തു.