33 ബഥേലിൽ അയാൾ ഉണ്ടാക്കിയ യാഗപീഠത്തിൽ സ്വന്തം ഇഷ്ടപ്രകാരം നിശ്ചയിച്ച മാസത്തിൽ, അതായത് എട്ടാം മാസം 15-ാം ദിവസം, അയാൾ യാഗങ്ങൾ അർപ്പിച്ചു; ഇസ്രായേൽ ജനത്തിനുവേണ്ടി അയാൾ ഒരു ഉത്സവം ഏർപ്പെടുത്തി. യൊരോബെയാം യാഗപീഠത്തിലേക്കു കയറിച്ചെന്ന് യാഗവസ്തുക്കൾ ദഹിപ്പിച്ച് യാഗം അർപ്പിച്ചു.