15 യഹോവ ഇസ്രായേലിനെ സംഹരിക്കും; അവർ വെള്ളത്തിൽ ആടിയുലയുന്ന ഈറ്റപോലെയാകും. അവരുടെ പൂർവികർക്കു കൊടുത്ത ഈ നല്ല ദേശത്തുനിന്ന് ദൈവം ഇസ്രായേല്യരെ പിഴുതെറിയും.+ അവർ പൂജാസ്‌തൂപങ്ങൾ+ പണിത് യഹോവയെ കോപിപ്പിച്ചതുകൊണ്ട് ദൈവം അവരെ അക്കരപ്രദേശത്തേക്കു+ ചിതറിച്ചുകളയും.