13 മുത്തശ്ശിയായ മാഖ+ പൂജാസ്തൂപത്തെ ആരാധിക്കാൻവേണ്ടി ഒരു മ്ലേച്ഛവിഗ്രഹം ഉണ്ടാക്കിയതുകൊണ്ട് മാഖയെ അമ്മമഹാറാണി എന്ന സ്ഥാനത്തുനിന്ന് നീക്കുകപോലും ചെയ്തു. മാഖ ഉണ്ടാക്കിയ ആ മ്ലേച്ഛവിഗ്രഹം ആസ വെട്ടിനുറുക്കി+ കിദ്രോൻ താഴ്വരയിൽവെച്ച്+ ചുട്ടുകരിച്ചു.