22 അപ്പോൾ ആസ യഹൂദയിലുള്ളവരെയെല്ലാം വിളിച്ചുകൂട്ടി. ഒരാളെപ്പോലും ഒഴിവാക്കിയില്ല. അവർ രാമയിലേക്കു ചെന്ന് ബയെശ പണിക്ക് ഉപയോഗിച്ചുകൊണ്ടിരുന്ന കല്ലും മരവും എടുത്തുകൊണ്ടുപോന്നു. അത് ഉപയോഗിച്ച് ആസ രാജാവ് മിസ്‌പയും+ ബന്യാമീനിലെ ഗേബയും+ പണിതു.